+918891565197
+918891565197
  • Breaking News

    “ചിത്രരചന വളരെ സിമ്പിൾ അല്ലെ….” ഭിത്തിയിൽ കുട്ടികളോടൊപ്പം അജു വർഗീസിന്റെ കുത്തിവര; സോഷ്യൽ മീഡിയയിൽ വൈറലായി പുതിയ ചിത്രം


    മലയാള സിനിമയുടെ ഏറ്റവും വലിയ അഭിവാജ്യ ഘടകങ്ങളിൽ ഒന്നായി മാറിയ നടനാണ് അജു വർഗീസ്‌.റിലീസ് ആകുന്ന ഒട്ടുമിക്ക ചിത്രങ്ങളിലും അജു വർഗീസിന്റെ സാന്നിധ്യം ഉറപ്പ്.ഇനി താൻ ഇല്ലാത്ത ചിത്രം ആണെങ്കിൽ കൂടിയും,ഫേസ്ബുക്കിൽ അജു വർഗീസിന്റെ വക പ്രൊമോഷൻ ഉറപ്പാണ്. അജു വർഗീസ് ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.


    “ചിത്രരചന വളരെ സിമ്പിൾ അല്ലെ…. ദേ കണ്ടോ… ഇത്രേയുള്ളൂ!!!” എന്ന തലക്കെട്ടോടെ തന്റെ കുഞ്ഞുങ്ങളോടൊപ്പം വീടിന്റെ ഭിത്തിയിൽ ചിത്രം വരയ്ക്കുന്ന ഫോട്ടോയാണ് അജു വർഗീസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തത്‌. ഭിത്തിയിൽ മുഴുവൻ അജുവിന്റെ കുട്ടികൾ ചിത്രം വരച്ചേക്കുന്നത് കാണുവാൻ സാധിക്കും. എന്തായാലും സോഷ്യൽ മീഡിയയിൽ ഹിറ്റായി കഴിഞ്ഞു അജുവിന്റെ പോസ്റ്റ്. വളരെ രസകരമായ കമന്റുകളും അജുവിന്റെ ഈ പോസ്റ്റിന്റെ താഴെ ആരാധകർ കുറിക്കുന്നുണ്ട്.

    കഴിഞ്ഞ വർഷം റിലീസായ ലൗ ആക്ഷൻ ഡ്രാമയിലൂടെ നിർമ്മാതാവായും അജു വർഗീസ് അരങ്ങേറ്റം കുറിച്ചിരുന്നു. ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധായകൻറെ കുപ്പായമണിഞ്ഞ ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ. നിവിൻ പോളി നായകനായ ചിത്രത്തിൽ നയൻതാരയാണ് നായികയായെത്തിയത്. ഇത് ആദ്യമായാണ് നിവിൻ പോളിയും നയൻതാരയും ഒരു ചിത്രത്തിൽ ഒന്നിച്ചത്. ചിത്രത്തിൽ നിവിൻ പോളി ദിനേശൻ എന്ന കഥാപാത്രത്തെയും നയൻതാര ശോഭ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിച്ചത്.

    www.ezhomelive.com

    No comments

    Post Bottom Ad

    +918891565197
    +918891565197
    17 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197