Header Ads

  • Breaking News

    തമിഴ് പുലികൾ നേതാവ് പ്രഭാകരനല്ല,ഇത് പട്ടണപ്രവേശത്തിലെ പ്രഭാകരൻ;ട്വിറ്ററിൽ മാപ്പ് പറഞ്ഞ് ദുൽക്കർ


    സത്യൻ അന്തികാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത് ദുൽക്കർ സൽമാൻ ആദ്യമായി നിർമ്മിച്ച ചിത്രമാണ് വരനെ ആവശ്യമുണ്ട്. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, സുരേഷ് ഗോപി, ശോഭന തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ബോക്സ് ഓഫീസിൽ ഈ ചിത്രം ഒരു സൂപ്പർ ഹിറ്റ് സ്റ്റാറ്റസ് നേടിയെടുത്തിട്ടുണ്ട്. കേരളത്തിൽ മാത്രമല്ല റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും വിദേശ മാർക്കറ്റിലും മികച്ച തുടക്കവും നേടിയെടുത്ത ഈ ചിത്രം അമേരിക്കൻ ബോക്സ് ഓഫീസിൽ നിന്ന് ആദ്യ വീക്കെൻഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ മലയാള ചിത്രമെന്ന സ്ഥാനവും നേടിയെടുത്തിരുന്നു.

    ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രം തന്റെ നായയെ പ്രഭാകരൻ എന്ന് വിളിക്കുന്ന ഒരു രംഗമുണ്ട്. മോഹൻലാൽ, ശ്രീനിവാസൻ എന്നിവർ അഭിനയിച്ച പട്ടണപ്രവേശം എന്ന ചിത്രത്തിലെ കോമഡി രംഗം ഉദ്ദേശിച്ചാണ് സംവിധായകൻ ഈ രംഗം ചിത്രത്തിൽ ഉൾപ്പെടുത്തിയത്. എന്നാൽ തമിഴ് പുലികൾ സംഘടനയുടെ തലവൻ വേലുപിള്ള പ്രഭാകരനെ ഈ രംഗത്തിലൂടെ കളിയാക്കി എന്ന് ആരോപിച്ച് നിരവധി തമിഴ് സിനിമാ പ്രേമികൾ ദുൽഖറിന്റെ ഫേസ്ബുക്ക് പേജിൽ വിമർശനം രേഖപ്പെടുത്തി രംഗത്ത് എത്തിയിരുന്നു. ഇതിൽ വിശദീകരണം നൽകിയിരിക്കുകയാണ് ദുൽക്കർ ഇപ്പോൾ.

    “വിഷമം തോന്നിയ എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു.ആരെയും പരിഹസിക്കാൻ അല്ല ഈ രംഗം ഉൾപ്പെടുത്തിയത്. ഈ രംഗത്തിൽ ഉപയോഗിച്ച കോമഡി 1988ൽ റിലീസ് ആയ പട്ടണപ്രവേശം എന്ന ചിത്രത്തിനെ ഉദ്ദേശിച്ചാണ്”,ദുൽക്കർ ട്വിറ്ററിൽ പങ്കുവെച്ചു.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad