• Breaking News

    വിവാഹശേഷമുള്ള സ്നേഹയുടെ ആദ്യ പിറന്നാൾ;സർപ്രൈസ് നൽകി ശ്രീകുമാർ… ചിത്രം പങ്കുവെച്ച് താരങ്ങൾ


    മലയാളികൾ ഒന്നടങ്കം സ്നേഹിച്ച “ലോലിതനും, മണ്ഡോദരിയും”, മിനിസ്‌ക്രീനിൽ നിന്നും ജീവിതത്തിലേക്ക് ഒന്നിച്ച് അതിനുശേഷമുള്ള സ്നേഹയുടെ ആദ്യ പിറന്നാൾ ആഘോഷിക്കുകയാണ് ഇരുവരും. സ്നേഹയും ശ്രീകുമാറും ഇപ്പോൾ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികൾ ആണ്. വിവാഹത്തിന് ശേഷം സ്നേഹ ശ്രീകുമാർ എന്ന പേരും പൂർണ്ണമായി.ജീവിതം സംഗീതത്തിലും നൃത്തത്തിലും അഭിനയത്തിലും അർപ്പിച്ച ദമ്പതികൾ ആണ് ഇവർ. നൃത്തത്തിലും അഭിനയത്തിലും സ്നേഹ തിളങ്ങുമ്പോൾ അഭിനയത്തിലും ആലാപനമികവിലും ശ്രീകുമാറും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി.


    നിരവധി താരങ്ങൾ സ്നേഹക്ക് പിറന്നാൾ ആശംസകൾ നേർന്നു. താരങ്ങളുടെ പോസ്റ്റുകൾ എല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായത്. അതിനുശേഷമാണ് സ്നേഹ ശ്രീകുമാർ ഒരു പോസ്റ്റ് ഇട്ടത്. ശ്രീകുമാർ തനിക്ക് നൽകിയ സർപ്രൈസിനെ കുറിച്ച് പറഞ്ഞു കൊണ്ട് സ്നേഹ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. വിവാഹത്തിന് ശേഷമുള്ള ആദ്യ പിറന്നാളിന് ശ്രീകുമാർ തന്നെ ഞെട്ടിച്ചുവെന്നാണ് സ്നേഹ പറയുന്നത്. സർപ്രൈസ് ആയിട്ട് കേക്ക് കണ്ട സ്നേഹ ശ്രീകുമാർ ശ്രീകുമാറിന് ഉമ്മ നൽകുന്ന ചിത്രങ്ങളും കേക്ക് മുറിക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. സ്‌നേഹ മോള്‍ക്ക് ഹാപ്പി ബര്‍ത്ത്‌ഡേ എന്നായിരുന്നു ഒരു കേക്കിലെ ആശംസ.

    www.ezhomelive.com

    No comments

    Post Bottom Ad

    19 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197