Header Ads

  • Breaking News

    3 മാസം പാചകവാതകം സൗജന്യം


    ഉജ്ജ്വല പദ്ധതികാർക്ക് ജൂൺ 30 വരെ പാചകവാതക സിലിണ്ടർ സൗജന്യമായി നൽകുമെന്ന് കേന്ദ്രം. 
    ഈ മാസം 1.28 കോടി സിലിണ്ടറുകളാണ് ഉജ്ജ്വല ഗുണഭോക്താക്കൾ ബുക്ക് ചെയ്തിരിക്കുന്നത്. ഇതിൽ 85 ലക്ഷത്തോളം വിതരണം ചെയ്തു. നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് സൗജന്യ എല്‍പിജി കണക്ഷന്‍ നല്‍കുന്നതാണ് ഉജ്ജ്വല യോജന പദ്ധതി. ലോക്ക്ഡൗൺ പ്രതിസന്ധി മറികടക്കാനാണ് രാജ്യത്തെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സിലിണ്ടര്‍ സൗജന്യമായി നല്‍കുമെന്ന് അറിയിച്ചത്.

    കൊറോണ വൈറസ് മൂലം ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാനാണ് രാജ്യത്തെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മൂന്ന് മാസത്തേക്ക് പാചകവാതക സിലിണ്ടര്‍ സൗജന്യമായി നല്‍കുമെന്ന് അറിയിച്ചത്. കേന്ദ്രധനമന്ത്രാലയം പ്രഖ്യാപിച്ച പ്രത്യേക സാമ്പത്തിക പാക്കേജിലാണ് ഈ പ്രഖ്യാപനം. നിലവിൽ പ്രതിദിനം 50 – 60 ലക്ഷം സിലണ്ടറുകൾ രാജ്യത്തു വിതരണം ചെയ്യുന്നുണ്ട്. 

    No comments

    Post Top Ad

    Post Bottom Ad