Header Ads

  • Breaking News

    മമ്മൂക്കയുടെയും പൃഥ്വിയുടെയും അല്ലു അർജുന്റെയും നായിക ഷീല വിവാഹിതയായി; ചിത്രങ്ങൾ കാണാം [PHOTOS]


    മമ്മൂട്ടി, പൃഥ്വിരാജ്, ജയറാം, അല്ലു അർജുൻ, ജൂനിയർ NTR എന്നിങ്ങനെ തെന്നിന്ത്യയിലെ പ്രമുഖ നായകന്മാർക്കൊപ്പം അഭിനയിച്ച നടി ഷീല കൗർ വിവാഹിതയായി. ബിസിനസ്സ്മാനായ സന്തോഷ് റെഡ്ഢി മാർച്ച് 11നാണ് ഷീലയുടെ കഴുത്തിൽ വരണമാല്യം ചാർത്തിയത്. നടി തന്നെയാണ് വിവാഹത്തിന്റെ കാര്യം പ്രേക്ഷകരുമായി പങ്ക് വെച്ചത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങ് ചെന്നൈയിലാണ് നടന്നത്.

    ഒരു ഡസനോളം ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച ഷീല 2006ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം സീതാകോക ചിലുകയിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള ഷീല മമ്മൂട്ടിക്കൊപ്പം മായാബസാറിലും പൃഥ്വിരാജിനൊപ്പം താന്തോന്നിയിലും ജയറാമിനൊപ്പം മേക്കപ്പ്മാനിലും നായികയായി അഭിനയിച്ചിട്ടുണ്ട്. അല്ലു അർജുന്റെ നായികയായി കൃഷ്‌ണ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad