Header Ads

  • Breaking News

    മോക്ഡ്രിൽ വീഡിയോ തെറ്റിധരിച്ചു കൊറോണ രോഗി പരിയാരം മെഡിക്കൽ കോളേജിലെന്ന് വ്യാജ വീഡിയോ പ്രചാരണം; ഹോസ്പിറ്റൽ അധികൃതർ പരാതി നൽകി.



    പരിയാരം : 
    പരിയാരം മെഡിക്കൽ കോളേജിൽ കൊറോണ രോഗിയെത്തിയെന്ന് വ്യാജപ്രചരണം . സംഭവത്തിൽ പരാതി നൽകി മെഡിക്കൽ കോളേജ് അധികൃതർ . കൊറോണ രോഗം ബാധിച്ചയാളെ പരിയാരം മെഡി . കോളേജിലേക്ക് കൊണ്ടുവരന്നു എന്ന അടിക്കുറിപ്പോടെയാണ് രണ്ട് ദിവസമായി സമൂഹ മാധ്യമങ്ങളിൽ സന്ദേശം പ്രചരിക്കുന്നത് . 

    കൊറോണ ബാധിതർ എത്തിയാൽ എങ്ങനെ കുറ്റമറ്റ രീതിയിൽ കൈകാര്യം ചെയ്യണമെന്ന് ജീവനക്കാർക്ക് അവ ബോധം ഉണ്ടാക്കാൻ രണ്ട് ആഴ്ച മുമ്പ് പരിയാരത്ത് മോക്ഡ്രിൽ നടത്തിയി രുന്നു .അന്ന് പകർത്തിയ ദൃശ്യങ്ങളാണ് വാട്സ് ആപ്പിലും ഫേസ്ബുക്കിലും ഇപ്പോൾ പ്രചരിക്കുന്നത് . 

    ഇതിന് പുറമെ കണ്ണൂർ എ . കെ . ജി ആശുപ്രതിയിൽ നിന്ന് കൊറോണ ബാധയുണ്ടെന്ന സംശ യത്തെത്തുടർന്ന് പരിയാരത്തേക്ക് രോഗിയെ കൊണ്ടുവന്നിട്ടുണ്ടെന്ന ശബ്ദസന്ദേശവും പ്രജരിക്കുന്നുണ്ട് . 

    ഇത് രണ്ടും വ്യാജമാണ് . പരിയാരത്ത് ഇതുവരെ നാലുപേരാണ് നിരീക്ഷണത്തിലുള്ള തെങ്കിലും ഇവർക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല . വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ മെഡി കോളേജിലേക്ക് നിലക്കാത്ത ഫോൺവിളികളാണ് വരുന്നത് . ഇതോടെയാണ് മെഡിക്കൽ സൂപ്രണ്ട് ഡോ . സുദീപ് പരാതി നൽകാൻ തയ്യാറായത് .

    No comments

    Post Top Ad

    Post Bottom Ad