Header Ads

  • Breaking News

    കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയം നിർമ്മാണം അന്തിമഘട്ടത്തിൽ



    കൂത്തുപറമ്പ്: 

    നഗരസഭാ സ്റ്റേഡിയം നവീകരണം അന്തിമഘട്ടത്തിലെത്തി. പുല്ല് വച്ച് പിടിപ്പിക്കാനാവശ്യമായ നിലമൊരുക്കുന്ന ജോലിയാണ് ഇപ്പോൾ നടന്നുവരുന്നത്. ദേശീയസംസ്ഥാന നിലവാരത്തിലുള്ള മത്സരങ്ങൾക്ക് അനുയോജ്യമായ വിധത്തിലാണ് കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയം നവീകരിക്കുന്നത്.മികച്ച ഗ്യാലറി സൗകര്യത്തോടൊപ്പം ദേശീയ നിലവാരത്തിലുള്ള പ്ലേഗ്രൗണ്ടും സ്റ്റേഡിയത്തിൽ ഒരുക്കുന്നുണ്ട്.

    ഒരു വർഷം മുമ്പാണ് പ്രവൃത്തി തുടങ്ങഇയത്. 85,000 ത്തോളം സ്‌ക്വയർ മീറ്റർ സ്ഥലത്ത് പുല്ല് വച്ച് പിടിപ്പിക്കുന്ന പ്രവൃത്തിയാണ് ഇനി അവശേഷിക്കുന്നത്. രണ്ടടിയോളം ഉയരത്തിൽ മെറ്റൽ പാകിയ ശേഷമാണ് പ്രതലമൊരുക്കുന്നത്. മെറ്റലിന് മുകളിൽ ആറ് ഇഞ്ച് ഉയരത്തിൽ പ്രത്യേകം തയ്യാറാക്കിയ മണ്ണ് നിറച്ചാണ് പുല്ല് പിടിപ്പിക്കുന്നത്. അടുത്ത മാസത്തോടെ സ്റ്റേഡിയം കായിക പ്രേമികൾക്ക് വിട്ട് നൽകാനുള്ള ഒരുക്കത്തിലാണ് അധികൃതർ

    No comments

    Post Top Ad

    Post Bottom Ad