ദുര്ഗാഷ്ഠമിയുടെ അന്ന് ഗംഗ ആഭരണം എടുക്കാൻ പോയത് അല്ലിക്ക് വേണ്ടി…ആ അല്ലി ഇപ്പോൾ എവിടെയാണ് ? വായിക്കാം….

മണിച്ചിത്രത്താഴിലെ അല്ലി എന്ന കഥാപാത്രത്തെ പ്രേക്ഷകർ അത്രപെട്ടെന്നൊന്നും മറക്കില്ല. മലയാളം, തെലുങ്ക് , തമിഴ് ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും ജനശ്രദ്ധ നേടിയ രുദ്രയാണ് അല്ലി എന്ന കഥാപാത്രത്തെ പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിച്ചത്. ഇപ്പോൾ നടിയുടെ പുത്തൻ ലുക്കിലുള്ള ചിത്രം വൈറലാവുകയാണ്. വിമാനത്താവളത്തിൽ വെച്ച് പ്രണവ് മാധവൻ എന്ന ഒരു ആരാധകനാണ് രുദ്രയോടൊപ്പം ഉള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ‘അല്ലിക്ക് ആഭരണം എടുക്കാൻ ഞാൻ വന്നാൽ മതിയൊ എന്നു ചോദിച്ചു…ഈ മുഖം മറന്നോ?’–എന്നു കുറിച്ചുകൊണ്ടാണ് ആരാധകൻ ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
1996 ൽ റിലീസ് ചെയ്ത കുടുംബകോടതി എന്ന ചിത്രത്തിൽ അവസാനമായി അഭിനയിച്ച രുദ്രയുടെ മറ്റ് പ്രധാന സിനിമകൾ ബട്ടർഫ്ലൈസ്, ധ്രുവം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, പവിത്രം എന്നിവയാണ്. രണ്ടായിരത്തിൽ സിനിമകൾ അവസാനിപ്പിച്ച രുദ്ര പിന്നീട് തമിഴ് സീരിയലുകളിൽ താരമായി മാറിയിരുന്നു.


No comments
Post a Comment