Header Ads

  • Breaking News

    ഞങ്ങൾ ടീച്ചറെ അമ്മേയെന്ന് വിളിക്കുന്നു: ഈ അമ്മയിൽ കേരളത്തിന്‌ വലിയ പ്രതീക്ഷയുണ്ട്


    തിരുവനന്തപുരം: 
    കൊറോണ വൈറസ് പടരുമ്പോൾ കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനത്തെയും കെ കെ ഷൈലജ ടീച്ചറെയും പ്രശംസിച്ചു കൊണ്ട് സിനിമതാരം ഹരീഷ് പേരടി. നിങ്ങൾ ടീച്ചർ മാത്രമല്ല.. ഒരു ആരോഗ്യമന്ത്രി മാത്രമല്ല.. നിങ്ങളാണ് കേരളത്തിന്റെ അമ്മ. കുറച്ചു പേരുടെ അശ്രദ്ധകൊണ്ട് കേരളം ആശങ്കയിലാണ്. അതിനെ മറികടക്കാൻ ഈ അമ്മയിൽ കേരളത്തിലെ ജനങ്ങൾക്ക് ഒരുപാട് പ്രതീക്ഷയുണ്ടെന്നും ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം.

    നിങ്ങളിനി ടീച്ചറ് മാത്രമല്ല… ഒരു ആരോഗ്യ മന്ത്രി മാത്രമല്ല… നിങ്ങളാണ് കേരളത്തിന്റെ അമ്മ… ഈ വനിതാ ദിനത്തിൽ നിർഭാഗ്യവശാൽ കുറച്ച് പേരുടെ അശ്രദ്ധകൊണ്ട് കേരളം ആശങ്കയിലാണ്… അതിനെ മറികടക്കാൻ ഈ അമ്മയിൽ കേരളത്തിന് വലിയ പ്രതീക്ഷയുണ്ട്… അത് ടീച്ചറമ്മയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളും പിണറായി സർക്കാറിന്റെ നിലപാടുകളുമാണ്… 
    ഇരുപതാമത്തെ വയസ്സിൽ അച്ഛനെ നഷ്ട്ടപ്പെട്ടപ്പോൾ കരഞ്ഞുകൊണ്ടിരുന്ന അമ്മയുടെ മടിയിലേക്ക് കിടന്നപ്പോൾ അമ്മയെന്നെ ഒരു കൈകൊണ്ട് തലോടിയപ്പോൾ പൊരിവെയിലത്തു നിന്ന് തണൽ മരത്തിന്റെ ചുവട്ടിലേക്ക് മാറി നിന്ന സുരക്ഷിതത്വമായിരുന്നു എനിക്ക് കിട്ടിയത്… നിങ്ങളിങ്ങനെ രാവും പകലുമില്ലാതെ ഉറക്കമില്ലാതെ എന്റെ അമ്മ എന്നെ തലോടിയതുപോലെ കേരളത്തെ തലോടികൊണ്ടിരിക്കുമ്പോൾ ഞങ്ങളുടെ ആശ്വാസവും പ്രതീക്ഷയും സന്തോഷവും എത്രയോ വലുതാണ്… പിന്നെ ഞങ്ങൾ അമ്മേ എന്നല്ലാതെ നിങ്ങളെ എന്താണ് വിളിക്കുക?…

    No comments

    Post Top Ad

    Post Bottom Ad