Header Ads

  • Breaking News

    എല്ലാവരും കാത്തിരുന്ന ആ മാറ്റവുമായി വാട്ട്‌സ് ആപ്പ് എത്തി



    ഒടുവിൽ ലോകത്തെ ഏറ്റവും പ്രചാരമേറിയ മെസേജിംഗ് സർവീസായ
    വാട്ട്‌സ് ആപ്പ് ‘ഡാർക്ക് മോഡ്’ അവതരിപ്പിക്കുന്നു.രാത്രിയിൽ വാട്ട്‌സ് ആപ്പ് ഉപയോഗിക്കുമ്പോൾ മുഖത്തേക്കടിക്കുന്ന ശക്തമായ വെള്ള വെളിച്ചം നമ്മെയെല്ലാം അലോസരപ്പെടുത്തിയിട്ടുണ്ട്. ഇതിന് പ്രതിവിധിയാണ് പുതിയ ഫീച്ചർ.
    വാട്ട്‌സ് ആപ്പിൽ ഡാർക്ക് മോഡ് എനേബിൾ ചെയ്യുന്നതോടെ ഈ പ്രശ്‌നത്തിന് ഒരു പരിഹാരമാകും.
    പശ്ചാത്തലത്തിൽ കടുത്ത ഗ്രേ നിറമാണ് ഡാർക്ക് മോഡിൽ. അക്ഷരങ്ങളും ചിഹ്നങ്ങളുമെല്ലാം വ്യക്തമായി കാണാനും, ഗ്ലെയർ കുറയ്ക്കാനുമായി ഓഫ് വൈറ്റ് നിറമാണ് മറ്റ് എലമെന്റ്‌സിന് നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 10, ഐഒഎസ് 13 എന്നീ ഉപഭോക്താക്കൾക്ക് ഡാർക്ക് മോഡ് ഫീച്ചർ ലഭിക്കും. സിസ്റ്റം സെറ്റിംഗ്‌സിൽ പോയി ‘ഡാർക്ക് തീം’ എനേബിൾ ചെയ്താൽ
    വാട്ട്‌സ് ആപ്പ് ‘ഇരുണ്ട്’ കിട്ടും !
    കഴിഞ്ഞ വർഷം മാർച്ച് മുതൽ തന്നെ ഡാർക്ക് മോഡിന്റെ പണിപ്പുരയിലായിരുന്നു വാട്ട്‌സ് ആപ്പ്
    അധികൃതർ. ബീറ്റാ ഉപഭോക്താക്കളിൽ ഒരു വർഷക്കാലം നീണ്ട ടെസ്റ്റിംഗിനൊടുവിലാണ് നിലവിൽ ഫീച്ചർ എല്ലാ ഉപഭോക്താക്കൾക്കുമായി അവതരിപ്പിച്ചത്.

    No comments

    Post Top Ad

    Post Bottom Ad