Header Ads

  • Breaking News

    ഇന്ത്യയ്ക്കായി 'ആനന്ദപ്പെരുമഴ'; സെമിഫൈനലില്‍ മഴ പെയ്തതോടെ കളത്തിലിറങ്ങാതെ ഇന്ത്യ ലോകകപ്പ് ഫൈനലില്‍

    News, World, World Cup, Women, Sports, Rain, Final, Sidney, England, Australia,  ICC Womens T20 World Cup semi finals Thursday

    മഴപ്പെയ്ത്തില്‍ ഒന്നാം സെമിഫൈനല്‍ പൂര്‍ണമായും ഒലിച്ചുപോയതോടെ ശക്തരായ ഇംഗ്ലണ്ടിനെ മറികടന്ന് ഇന്ത്യ വനിതാ ട്വന്റി20 ലോകകപ്പിന്റെ ഫൈനലില്‍ കടന്നു. ഓസീസ് നഗരമായ സിഡ്‌നിയില്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെ മഴമൂലം ടോസ് ഇടാന്‍പോലും സാധിക്കാതെ പോയതോടെയാണ് ഇന്ത്യ ഫൈനലിലേക്കു ചുവടുവച്ചത്. സെമിഫൈനലിന് റിസര്‍വ് ദിനം ഇല്ല എന്നതാണ് 'മഴ നിയമം' ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. കളി ഉപേക്ഷിച്ചതോടെ എ ഗ്രൂപ്പ് ജേതാക്കളെന്ന നിലയിലാണ് ഇന്ത്യ നേരെ ഫൈനലിലേക്കു മുന്നേറിയത്.

    വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് ഇതേ വേദിയില്‍ നടക്കുന്ന ആതിഥേയരും നിലവിലെ ചാംപ്യന്‍മാരുമായ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം സെമി ഫൈനല്‍ വിജയികളുമായാണ് ഇന്ത്യയുടെ കലാശപ്പോരാട്ടം. മാര്‍ച്ച് 8ന് രാജ്യാന്തര വനിതാ ദിനത്തില്‍ മെല്‍ബണിലാണ് ഫൈനല്‍. രണ്ടാം സെമിയും മഴമൂലം ഉപേക്ഷിച്ചാല്‍ ബി ഗ്രൂപ്പ് ജേതാക്കളെന്ന നിലയില്‍ ദക്ഷിണാഫ്രിക്കയും നേരിട്ട് ഫൈനലില്‍ കടക്കും.

    കാലാവസ്ഥ 'ചതിക്കുമെന്ന്' ഉറപ്പായിരുന്നതിനാല്‍ സെമി ഫൈനലിനു മുന്‍പേ റിസര്‍വ് ദിനമെന്ന ആവശ്യവുമായി ആതിഥേയര്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനെ (ഐസിസി) സമീപിച്ചിരുന്നു. ചൊവ്വാഴ്ച ഇവിടെ നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക വെസ്റ്റിന്‍ഡീസ് മത്സരം മഴമൂലം ഉപേക്ഷിച്ചതിനു പിന്നാലെയാണ് സെമിക്കും റിസര്‍വ് ദിനമെന്ന ആവശ്യവുമായി ഓസീസ് രംഗത്തെത്തിയത്. പക്ഷേ, ഈ ആവശ്യം തള്ളുകയാണ് ഐസിസി ചെയ്തത്. ഫലത്തില്‍ ഈ നിയമമാണ് കളത്തിലിറങ്ങാതെ ഫൈനലിലേക്കു മുന്നേറാന്‍ ഇന്ത്യയ്ക്ക് അനുഗ്രഹമായത്. നിലവില്‍ ഫൈനലിനു മാത്രമാണ് റിസര്‍വ് ദിനം ഉള്ളത്.

    No comments

    Post Top Ad

    Post Bottom Ad