പാത്രങ്ങൾ കൊട്ടി ആരോഗ്യ പ്രവർത്തകർക്കുള്ള നന്ദിപ്രകടനം:സജീവ സാന്നിധ്യമായി സിനിമാ താരങ്ങളും

കൊറോണ വൈറസ് ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന ഈ അവസരത്തിൽ പ്രധാനമന്ത്രി മോദി നിർദ്ദേശിച്ച പ്രകാരം ഇന്ന് ലോകമെമ്പാടും ജനത കർഫ്യു ആയി ആചരിക്കുകയാണ്. രാവിലെ 7 മണി മുതൽ 9 മണി വരെയാണ് ജനതാ കർഫ്യൂ ആചരിക്കുന്നത്. ഈ സമയങ്ങളിൽ എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ ആയിരിക്കണം എന്നും അങ്ങനെ ഇതിനെ എതിർക്കുവാൻ നമുക്ക് സാധിക്കും എന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്. വൈകിട്ട് 5 മണിക്ക് എല്ലാവരും കൈകൾ അടിച്ച് ആതുരസേവനം നടത്തുന്നവരെയും നഴ്സുമാരെയും ആദരിക്കണം എന്ന് മോദി പറഞ്ഞതിനെ പിന്തുണച്ച് നിരവധി താരങ്ങളാണ് കൈകൾ അടിക്കുന്ന വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.
ജനതാ കർഫ്യൂവിനെയും പ്രധാനമന്ത്രിയുടെ നയങ്ങളെയും പിന്തുണച്ചുകൊണ്ട് നിരവധി താരങ്ങൾ ഇതിനോടകം രംഗത്തെത്തിയിരുന്നു. യുവനടൻ മണിക്കുട്ടൻ കൈകൾ അടിച്ച് മോദിയുടെ ജനത കാർഫ്യുവിനെ പിന്തുണയ്ക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ഇതിനോടൊപ്പം വിനു മോഹനും, ഭാര്യ വിധു മോഹനും, സന്തോഷ് കീഴാറ്റൂരും പ്ലേറ്റുകൾ അടിച്ച് ശബ്ദമുണ്ടാക്കി രാജ്യത്തെ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കുന്ന ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇവരോടൊപ്പം സിനിമാ താരങ്ങളായ അല്ലു അർജുൻ, ബച്ചൻ ഫാമിലി, നീരജ് മാധവ്, ജയസൂര്യ തുടങ്ങിയവരും ആരോഗ്യ പ്രവർത്തകർക്ക് നന്ദി രേഖപ്പെടുത്തുകയുണ്ടായി.





No comments
Post a Comment