ടിക് ടോക്കിലൂടെ പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഒളിവില്‍ പോയ പ്രതി പിടിയില്‍
കണ്ണൂര്‍:
ഒളിവിലായിരുന്ന പോക്സോ കേസിലെ പ്രതി പിടിയിലായി. കൂത്തുപറമ്പ് മൂര്യാട് സ്വദേശി പ്രമില്‍ലാല്‍ (26) ആണ് പോലീസിന്‍റെ വലയിലായത്. ടിക് ടോക്കിലൂടെ
പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെയാണ് പീഡനത്തിന് ഇരയാക്കിയത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഇയാള്‍ കഴിഞ്ഞ നാലുമാസമായി ഒളിവിലായിരുന്നു.
ഇന്നു രാവിലെ പ്രതി വീട്ടില്‍ എത്തും എന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. പോലീസ് തനിക്കായി വല വിരിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കിയ പ്രതി ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തി. എന്നാല്‍ കൂത്തുപറമ്ബ് സി ഐ ആസാദ് എംപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അതിവിദഗ്ധമായി പ്രതിയെ കുടുക്കി. കഴിഞ്ഞ നാലു മാസമായി ബാംഗ്ലൂര്‍, തമിഴ്നാട് എന്നിവിടങ്ങളിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്.
No comments
Post a Comment