എഞ്ചിനീയര്‍ നിയമനം
കാക്കനാട്:
പ്രധാന മന്ത്രി കൃഷി സീഞ്ചായി യോജന പദ്ധതിയില്‍ പാമ്ബാക്കുട ബ്ലോക്ക് പഞ്ചായത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ എഞ്ചിനീയറെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചര്‍ എഞ്ചിനീയറിങ്ങില്‍ ബിരുദമോ ഡിപ്ലോമയോ അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രിയോ ഡിപ്ലോമയോ ഉളളവര്‍ക്ക് അപേക്ഷിക്കാം.
നീര്‍ത്തട പരിപാലന പദ്ധതി, മണ്ണ് ജല സംരക്ഷണം മേഖലകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും പ്രദേശത്ത് സ്ഥിരതാമസമാക്കിയവര്‍ക്കും മുന്‍ഗണന.
യോഗ്യതയുള്ളവര്‍ അപേക്ഷയോടൊപ്പം ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം, വയസ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുകള്‍ സഹിതം മാര്‍ച്ച്‌ഏഴിന് രാവിലെ 10.30 ന് ഇന്‍്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് എറണാകുളം ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസില്‍ ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422221

No comments
Post a Comment