Header Ads

  • Breaking News

    മാട്ടൂൽ അഴിമുഖത്ത്‌ ബോട്ട് കുടുങ്ങി; 25 യാത്രക്കാരെ രക്ഷപ്പെടുത്തി


    മാട്ടൂൽ:

    അഴിമുഖത്ത്‌ കുടുങ്ങിയ ബോട്ടിലെ യാത്രക്കാരെ തീരദേശ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും രക്ഷപ്പെടുത്തി കരക്കെത്തിച്ചു. അഴീക്കലിൽനിന്ന്‌ മാട്ടൂലിലേക്ക് വരികയായിരുന്ന സംസ്ഥാന ജലജഗതാഗത വകുപ്പിന്റെ എസ്37 ബോട്ടാണ് വെള്ളിയാഴ്ച പകൽ 3.30ന് ഷാഫ്റ്റ് തകരാർമൂലം അഴിമുഖത്തിന്റെ  മധ്യഭാഗത്ത്‌ കുടുങ്ങിയത്‌. 

    25 യാത്രക്കാരുമായാണ്‌ ബോട്ട്‌ മാട്ടൂലിലേക്ക്‌ തിരിച്ചത്‌. വളപട്ടണം പുഴയും അറബിക്കടലും ചേരുന്ന ഭാഗമെമെത്തിയപ്പോഴാണ്‌ എൻജിൻ തകരാർ കാരണം  ബോട്ട് നിന്നത്‌. ശക്തമായ ഒഴുക്കുള്ളതിനാൽ ബോട്ട്‌ കടലിലേക്ക്‌ നിങ്ങിത്തുടങ്ങുന്നതിനിടെ  കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും നടത്തിയ രക്ഷാപ്രവർത്തനമാണ്‌ തുണയായത്‌. 

    യാത്രക്കാരെ കോസ്റ്റൽ പൊലീസിന്റെ രണ്ടു ബോട്ടുകളിൽ കരക്കെത്തിച്ചശേഷം വടംകെട്ടി വലിച്ചാണ്‌ ബോട്ട്‌ മാട്ടൂലിലെത്തിച്ചത്‌.  
    അഴീക്കൽ കോസ്റ്റൽ സ്റ്റേഷൻഎസ്‌ഐ മധുസൂദനൻ,  എഎസ്‌ഐ  ഉല്ലാസൻ, ഓഫീസർമാരായ രവീന്ദ്രൻ, സജേഷ്, വിജേഷ്, രാജ്നാരായണൻ, അബ്ദുൾഖാദർ, കോസ്റ്റൽ വാർഡൻ വില്യംസ് അതുൽ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad