Header Ads

  • Breaking News

    പാമ്പുരുത്തി സ്വദേശിക്കു കോവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതാ നിർദേശവുമായി കൊളച്ചേരി പഞ്ചായത്ത്

    കൊളച്ചേരി: 
    പ്രദേശത്ത് കോവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതാ നിർദേശവുമായി കൊ ളച്ചേരി പഞ്ചായത്ത് , ആരോഗ്യ വകുപ്പ് അധികൃതർ . നിലവിൽ വിദേശത്തുനിന്നെത്തിയവർ അടക്കം 165 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ് .ഇന്നു കൊളച്ചേരി പഞ്ചായത്ത് ഓഫിസിൽ കൊളച്ചേരി , പാമ്പുരുത്തി പിഎച്ച്സികളിലെ മെഡിക്കൽ ഓഫിസർമാർ , പഞ്ചായത്ത് അംഗങ്ങൾ , ആരോഗ്യ – സന്നദ്ധ പ്രവർത്തകർ , വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവരുടെ യോഗം ചേർന്നു ഭാവി പ്രവർത്ത നങ്ങൾ തീരുമാനിക്കും . 17 വാർ ഡുകളിലും പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തിക്കാനാണു തീരുമാനമെന്ന് പ്രസിഡന്റ് കെ . താഹിറ പറഞ്ഞു . വിദേശത്ത് നിന്ന് എത്തുന്നവർ വിവരങ്ങൾ അധികൃതരെ അറിയിക്കണ മെന്നും 14 ദിവസം വീട്ടിൽ നിർബ ന്ധമായും ആരുമായും സമ്പർക്കം പുലർത്താതെ കഴിയണമെന്നും കൊളച്ചേരി ജെഎച്ച്ഐ അനീഷ് ബാബു അറിയിച്ചു . ഈ നിർണായക ഘട്ടത്തിൽ കൊളച്ചേരി പഞ്ചായത്തിനു സ്വന്തമായി ഹെൽത്ത് ഇൻസ്പെകടർ ഇല്ലാത്തതു പ്രതിരോധപ വർത്തനങ്ങളെ സാരമായി ബാധിക്കുന്നതായി പഞ്ചായത്ത് പ്ര സിഡന്റ് കെ , താഹിറ പറഞ്ഞു.അടിയന്തരമായി തസ്തിക സൃഷ്ട്ടിച്ച് ഹെൽത്ത് ഇൻസ്പെക്ട്റെ നിയമിക്കാൻ അധികൃതർ തയാറാകണമെന്നും താഹിറ ആവശ്യപ്പെട്ടു . കൊളച്ചേരി പഞ്ചായത്തിൽ ഔദ്യോഗിക കണക്കുകൾക്കു പകരം ചിലർ വ്യാജപ്രചാരണം അഴിച്ചുവിടുന്നതായി ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ടെന്നും ഇത്തരം കുസ്തിത പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഭരണസമിതി അറിയിച്ചു

    No comments

    Post Top Ad

    Post Bottom Ad