Header Ads

  • Breaking News

    അപ്രന്‍റിസ്‌ : 182 ഒഴിവുകള്‍



    പാട്യാല: ഇന്ത്യന്‍ റെയില്‍വേയുടെ കീഴില്‍ പാട്യാലയില്‍ പ്രവര്‍ത്തിക്കുന്ന ഡീസല്‍ ലോക്കോ മോഡണൈസേഷന്‍ വര്‍ക്‌സ്, അപ്രന്‍റി സ്‌ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 182 ഒഴിവുകളാണുള്ളത്.
    ഇലക്‌ട്രീഷ്യന്‍ 70, മെക്കാനിക്‌(ഡീസല്‍) 20, മെഷീനിസ്‌റ്റ്‌ 32, ഫിറ്റര്‍ 23, വെല്‍ഡര്‍ 17 എന്നിങ്ങനെയാണ്‌ ഒഴിവുകള്‍.
    യോഗ്യത: സയന്‍സ്‌ ഒരു വിഷയമായി പ്ലസ്‌ടു ജയിക്കണം. ഗണിതം പഠിക്കണം. ബന്ധപ്പെട്ട ട്രേഡില്‍ എന്‍സിവിടി സര്‍ടിഫിക്കറ്റ്‌ ഉണ്ടായിരിക്കണം. ഹിന്ദി അറിയുന്നത്‌ അഭിലഷണീയം.
    പ്രായം 15--24 വയസ്
    വിശദവിവരത്തിനും അപേക്ഷിക്കാനുമായി dmw.indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
    അപേക്ഷകര്‍ www.apprenticeship.gov.in എന്ന വെബ്സൈറ്റ് വഴി രജിസ്‌റ്റര്‍ ചെയ്യണം. അപേക്ഷസ്വീകരിക്കുന്ന അവസാന തിയതി: മാര്‍ച്ച്‌ 26.

    No comments

    Post Top Ad

    Post Bottom Ad