Header Ads

  • Breaking News

    ഗൂഗിള്‍ ഡ്യുവോ ചാറ്റ് ആപ്ലിക്കേഷനില്‍ ഇനി ഒരേ സമയം 12 പേരുമായി വീഡിയോ കോള്‍



    ഏറ്റവും പുതിയ വീഡിയോ ചാറ്റ് ആപ്ലിക്കേഷനുമായി ഗൂഗിള്‍ ഡ്യൂവോ. കൂടുതല്‍ ആളുകള്‍ക്ക് പരസ്പരം ബന്ധം നിലനിര്‍ത്തുന്നതിന് ഇപ്പോള്‍ ഗൂഗിള്‍ ഡ്യുവോ ചാറ്റ് ആപ്ലിക്കേഷനില്‍ ഗ്രൂപ്പ് വീഡിയോയില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം എട്ടില്‍ നിന്ന് 12 ആയി ഉയര്‍ത്തി.

    മറ്റ് വീഡിയോ ചാറ്റ് സേവനങ്ങളായ ഹൗസ്പാര്‍ട്ടിയില്‍ എട്ടും, ആപ്പിളിന്റെ ഫേയ്സ്ടൈമില്‍ 32 ഉം സ്‌കൈപ്പിലും മെസഞ്ചറിലും 50 ഉം സൂമിന്റെ ഫ്രീ ടയറിന് 100 എന്നിങ്ങനെയാണ് വീഡിയോ ചാറ്റില്‍ പങ്കെടുക്കാനുള്ള ആളുകളുടെ പരിധി.

    ‘ലോകമെമ്ബാടുമുള്ള ഉപയോക്താക്കളെ അവരുടെ പ്രിയപ്പെട്ടവരെ കാണാന്‍ സഹായിക്കുന്നതില്‍ സന്തോഷമുണ്ട്. ഗ്രൂപ്പ് കോളിംഗ് ഇപ്പോള്‍ വളരെ നിര്‍ണായകമാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. അതുകൊണ്ട് ഗ്രൂപ്പ് കോളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം എട്ടില്‍ നിന്ന് 12 ആയി ഉയര്‍ത്തിയതായി ഗൂഗിളിന്റെ പ്രൊഡക്റ്റ് മാനേജ്മെന്റ് സീനിയര്‍ ഡയറക്ടര്‍ സനാസ് അഹാരി ലെമെല്‍സണ്‍ ട്വീറ്റ് ചെയ്തു.

    കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന സൂചനയും അവര്‍ നല്‍കി. എന്നാല്‍ അതിനെ കുറിച്ച് വിശദമാക്കിയില്ല. കഴിഞ്ഞ വര്‍ഷമാണ് ഡ്യുവോയില്‍ എട്ട് പേര്‍ക്ക് ഒരേ സമയം വീഡിയോ കോള്‍ ചെയ്യാവുന്ന ഗൂപ്പ് കോളിങ് സംവിധാനം വന്നത്.

    No comments

    Post Top Ad

    Post Bottom Ad