Header Ads

  • Breaking News

    മുഖത്തെ എണ്ണമയം അകറ്റാം


    മുഖസൗന്ദര്യത്തെ മങ്ങലേല്‍പ്പിക്കുന്ന ഒന്നാണ് അമിതഎണ്ണമയം. ഇത് കാരണം മുഖത്ത് പൊടിപടലങ്ങള്‍ പറ്റിപ്പിടിക്കുകയും ചര്‍മ്മകാന്തി നഷ്ടപ്പെടുകയും ചെയ്യുന്നു. മുഖക്കുരു മുതലായ ചര്‍മ്മ പ്രശ്നങ്ങളും ഇതുമൂലം ഉണ്ടാകുന്നു. മുഖത്തെ എണ്ണമയം അകറ്റാൻ ഇതാ ചില ഈസി ടിപ്സ്…


    • തേനും മഞ്ഞളും ഒരു പാത്രത്തിലിട്ട് കുഴമ്പ് പരുവത്തിൽ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്തും പ്രശ്നമുള്ള ഭാഗങ്ങളിലും തേച്ച് പിടിപ്പിക്കുക. ഇത് 15-20 മിനിറ്റു നേരം വച്ചതിനു ശേഷം കഴുകിക്കളയുക. ആഴ്ച്ചയിൽ 3 തവണ ഇത് പുരട്ടാവുന്നതാണ്.
    • പഴങ്ങൾ അരച്ച് മുഖത്ത് പുരട്ടുന്നതും ഉത്തമമാണ്. ഓറഞ്ച്, ആപ്പിൾ തുടങ്ങിയ പഴങ്ങാൾ അരച്ച് മുഖത്ത് പുരട്ടാൻ ശ്രമിക്കുക.
    • നല്ല ഫെയ്‌സ്‌വാഷ് ഉപയോഗിച്ച് മുഖം കഴുകുന്നത് എണ്ണമയമുള്ള ചർമ്മക്കാർക്ക് നല്ലതാണ്. ഒന്നിൽ കൂടുതൽ തവണ മുഖം കഴുകുന്നത് അത്യുത്തമമാണ്. രാവിലെയും രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനും മുമ്പ് ഫെയ്‌സ്‌വാഷ് ഉപയോഗിച്ച് മുഖം കഴുകുന്നത് അമിതമായ ഓയിൽ ഉല്പാദം തടയാൻ സഹായിക്കും.
    • കറ്റാർവാഴയുടെ ജെൽ ഒരു മിക്സിയിൽ അടിച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് പകർത്തി, അതിലേക്ക് മഞ്ഞൾ ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിച്ച് 15-20 മിനിറ്റു നേരം വയ്ക്കുക. ശേഷം, മുഖം കഴുകി തുടച്ച് വൃത്തിയാക്കുക. ഇത് ആഴ്ച്ചയിൽ രണ്ടോ മൂന്നോ തവണ ചെയ്യുക.

    No comments

    Post Top Ad

    Post Bottom Ad