Header Ads

  • Breaking News

    പിറന്നാള്‍ സമ്മാനം നല്‍കാന്‍ അര്‍ധരാത്രി പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി; യുവാവിനെതിരെ പോക്‌സോ കേസ്



    വയനാട്: പിറന്നാള്‍ സമ്മാനം നല്‍കാനെന്ന് പറഞ്ഞ് അര്‍ധരാത്രി പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവിനെതിരെ പോക്‌സോ കേസെടുത്തു. തൊണ്ടര്‍നാട് കോറോം കുനിങ്ങാരത്ത് സല്‍മാന്‍ എന്ന 20കാരനാണ് പെണ്‍കുട്ടിയുടെ മുറിയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെയാണു സല്‍മാന്‍ വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയത്.

    നാട്ടുകാര്‍ പിടികൂടിയപ്പോഴാണ് താന്‍ വിദ്യാര്‍ത്ഥിനിക്ക് പിറന്നാള്‍
    സമ്മാനം നല്‍കാന്‍ എത്തിയതാണെന്ന് പറഞ്ഞുകൊണ്ട് സല്‍മാന്‍ തടിതപ്പാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഇയാളെ നാട്ടുകാര്‍ തന്നെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ പോലീസ് പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തത്.

    No comments

    Post Top Ad

    Post Bottom Ad