Header Ads

  • Breaking News

    മകള്‍ എന്റെ ഫോട്ടോ കോപ്പിയാണെന്ന് റഹ്മാന്‍ !!! സംഭവം സത്യമാണെന്ന് ആരാധകര്‍


    എണ്‍പതുകളിലെ മലയാളികളുടെ പ്രണയനായകന്‍ ആയിരുന്നു റഹ്മാന്‍. കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളസിനിമയിലെ യുവ നായകനിരയില്‍ താരം ശ്രദ്ധേയനാവുകയായിരുന്നു. മലയാളത്തിലെ മുന്‍ നിര സംവിധായകര്‍ക്കൊപ്പം എല്ലാം റഹ്മാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

    ചോക്ലേറ്റ് നായകന്‍ എന്ന വിശേഷണവും അദ്ദേഹത്തിന് 80 കാലഘട്ടത്തില്‍ നേടിയിട്ടുണ്ട്. വലിയൊരു ഇടവേളയാണ് റഹ്മാന്‍ അടുത്തിടെ എടുത്തത്.സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ റഹ്മാന്‍ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ മകള്‍ക്കൊപ്പമുള്ള പുതിയ ചിത്രമാണ്താരം ആരാധകര്‍ക്കായി പങ്കു വെച്ചിരിക്കുന്നത്. മകളാണ് തന്റെ ചിത്രങ്ങളെല്ലാം എടുക്കുന്നതെന്നും താരം പറഞ്ഞു. പോസ്റ്റ് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

    രണ്ടു പെണ്‍ മക്കള്‍ക്കും രഅഭിനയത്തില്‍ വലിയ താല്പര്യം ആണെന്നും. മൂത്ത മകള്‍ റുഷ്ദ ഡിഗ്രി പൂര്‍ത്തിയാക്കി ഇപ്പോള്‍ എംബിബിഎസ് പഠിക്കുകയാണെന്നും രണ്ടാമത്തെ മകള്‍ അലീഷ ഒമ്പതാം ക്ലാസില്‍ ആണെന്നും താരം പറഞ്ഞു.നല്ല റോളുകള്‍ കിട്ടിയാല്‍ അവര്‍ എന്തായാലും തന്നെ സിനിമയിലേക്കെത്തുമെന്നും താരം വാക്കു തരുന്നു. മൂത്ത മകള്‍ ദുല്‍ഖറിന്റെ വലിയ ആരാധികയാണെന്നും താരം കൂട്ടി ചേര്‍ത്തു.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad