Header Ads

  • Breaking News

    മധു സംവിധായകന്‍,മഞ്ജു നായിക’ലളിതം സുന്ദരം’


    മഞ്ജു വാരിയരുടെ സഹോദരനും നടനുമായ മധു വാരിയര്‍ സംവിധായകനാകുന്നു. ചിത്രത്തില്‍ മഞ്ജു വാരിയര്‍ തന്നെയാണ് നായിക. നായകനായി ബിജു മേനോന്‍ അഭിനയിക്കുന്നു. മഞ്ജു വാരിയര്‍ പ്രൊഡക്ഷന്‍സ് സെഞ്ച്വറിയുടെ സഹകരണത്തോടെയാണ് ചിത്രം നിര്‍മ്മി്കുന്നത്. 

    ചിത്രത്തിന്റെ ടൈറ്റില്‍ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് പുറത്തിറക്കി. ലളിതം സുന്ദരം എന്നാണ് സിനിമയുടെ പേര്.

    സഹോദരി ഒരു ലേഡി സൂപ്പർ സ്റ്റാർ ആണ് സഹോദരിയെ വച്ച് സഹോദരൻ ഒരു സിനിമ സംവിധാനം ചെയ്യുന്നു, പക്ഷേ ഇത് സിനിമയല്ല യാഥാർത്ഥ്യമാണ് മലയാളികളുടെ പ്രിയപ്പെട്ട നായിക മഞ്ജു വാര്യരുടെ സഹോദരൻ മധു വാര്യരാണ് ആണ് ഈ ചിത്രവുമായി എത്തുന്നത്.

    മഞ്ജു വാര്യർ ബിജു മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരു സൂപ്പർ സിനിമയുമായി മധു വാര്യർ സംവിധായകൻ ആയി എത്തുന്നു മഞ്ജുവാര്യർ പ്രൊഡക്ഷൻസും സെഞ്ചുറി പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സൈജുകുറുപ്പ്, ദിലീഷ് പോത്തൻ എന്നിവരും അഭിനയിക്കുന്നു.



    എല്ലാ കുടുംബ പ്രേക്ഷകർക്കും ഒരുമിച്ചിരുന്ന് ആസ്വദിക്കാവുന്ന നർമ്മത്തിൽ ചാലിച്ച് ഒരു ചിത്രമായിരിക്കും ഇതെന്ന് സംവിധായകൻ മധു വാര്യർ പറഞ്ഞു. പ്രമോദ് മോഹൻ ആണ്  രചന നിർവഹിച്ചിരിക്കുന്നത്. ക്യാമറ പി. സുകുമാർ. ബിജിബാൽ ആണ് ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്.

    ഇടുക്കിയിലെ പീരുമേട്, ബാംഗ്ലൂർ, മുംബൈ എന്നിവിടങ്ങളിൽ ചിത്രീകരിക്കുന്ന ഈ ചിത്രം ഫെബ്രുവരി 15ന് ശേഷം ചിത്രീകരണം ആരംഭിക്കും.ചിത്രത്തിൻറെ ടൈറ്റിൽ മമ്മൂട്ടി മോഹൻലാൽ എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെയാണ്  പുറത്തു വിട്ടത്.




    വാർത്തകൾ തത്സമയം ലഭിക്കാൻ ഏഴോം ലൈവ് ന്യൂസ്‌ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

    https://chat.whatsapp.com/DU5VnapoGexGxiypo0SBWz

    https://chat.whatsapp.com/KE8l3DIB8BKLSPBGd56Wa0

    No comments

    Post Top Ad

    Post Bottom Ad