Header Ads

  • Breaking News

    ഇനി ത്രീ ഫോള്‍ഡ് ഹെല്‍മറ്റും


    കോഴിക്കോട്: 
    ഹെല്‍മറ്റിന്റെ അസൗകര്യം കാരണം കുഴപ്പത്തിലായവര്‍ക്ക് ആശ്വാസമായി മടക്കിവയ്ക്കാവുന്ന ഹെല്‍മറ്റ്. 
    ഇതിന്റെ ആദ്യമാതൃക കൊല്ലം ചന്ദനത്തോപ്പിലെ സര്‍ക്കാര്‍ സ്ഥാപനമായ കേരളാ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (കെഎസ്‌ഐഡി) ആണ് തയാറാക്കിയിരിക്കുന്നത്.
    മൂന്നായി മടക്കിവയ്ക്കാവുന്ന ഹെല്‍മറ്റ് കോഴിക്കോട് ഇന്ത്യ സ്‌കില്‍ കേരള-2020 നൈപുണ്യ മേളയിലാണ് കെഎസ്‌ഐഡി പ്രദര്‍ശിപ്പിച്ചത്.
    ഫവാസ് കിലിയാനി എന്ന മലപ്പുറത്തുകാരനായ വിദ്യാര്‍ഥിയുടെ ആശയമാണ് രൂപകല്‍പ്പനയായി മാറിയത്. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കിടയില്‍ ഉപയോഗിക്കാവുന്ന ട്രഫില്‍ എന്ന പേരിട്ടിരിക്കുന്ന മാസ്‌ക്‌ഹെല്‍മെറ്റും ഇവര്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. മലപ്പുറം സ്വദേശിയായ നിഖില്‍ ദിനേശാണ് ഇത് തയാറാക്കിയിട്ടുള്ളത്.

    No comments

    Post Top Ad

    Post Bottom Ad