Header Ads

  • Breaking News

    കോപ്പ ഡെ ഫ്രാന്‍സ്: ഡിജോണിനെ തകർത്ത് പിഎസ്ജി സെമിയില്‍


    കോപ്പ ഡെ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ പിഎസ്ജിക്ക് ജയം. ഡിജോണിനെ 6-1 എന്ന വമ്പന്‍ സ്‌കോറിന് തകർത്താണ് പിഎസ്ജി സെമിയില്‍ പ്രവേശിച്ചത്. മത്സരം ആരംഭിച്ച് ആദ്യ മിനിറ്റില്‍തന്നെ ഡിജോണ്‍ സെല്‍ഫ് ഗോളിലൂടെ ലീഡ് വഴങ്ങി. വെസ്ലി ലൗട്ടാവോയാണ് സ്വന്തം പോസ്റ്റില്‍ ഗോളടിച്ചത്.
    എന്നാല്‍ ചൗയിയാര്‍ 13- മിനിറ്റില്‍ ഡിജോണിനായി ഗോള്‍ മടക്കി. തുടര്‍ന്ന് കിലിയന്‍ എംബാപ്പെ(44), തിയാഗോ സില്‍വ(50), പാബ്ലോ സരാബിയ(55, 90+1) എന്നിവര്‍ പിഎസ്ജിക്കായി സ്‌കോര്‍ ചെയ്തു. ഡിജോണിന്റെ കൗലിബാലി(86)യുടെ സെല്‍ഫ് ഗോളും പിഎസ്ജിക്ക് നേട്ടമായി.

    No comments

    Post Top Ad

    Post Bottom Ad