Header Ads

  • Breaking News

    മാട്ടൂലില്‍ നിന്ന് അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറി തെങ്ങിലിടിച്ച് തകര്‍ന്നു



    പഴയങ്ങാടി: 
    മാട്ടൂലില്‍ നിന്ന് അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറി തെങ്ങിലിടിച്ച് തകര്‍ന്നു. മാട്ടൂലില്‍ നിന്ന് അനധികൃതമായി മണല്‍ കടത്തി ഇറക്കിയതിന് ശേഷം വരികയായിരുന്ന മണല്‍കടത്ത് ലോറിയാണ് മാട്ടൂലില്‍ രാത്രികാല പെട്രൊളിങ്ങ് സംഘത്തെ കണ്ട് അമിത വേഗത്തില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് മാട്ടൂല്‍ ഖലിഫ റോഡിന് സമീപമുള്ള തെങ്ങിലിടിച്ച് തകര്‍ന്നത്.  

    ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. ഇടിയുടെ ആഘതത്തില്‍ ടിപ്പര്‍ ലോറിയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. മണല്‍ കടത്ത് ലോറിയിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്ക് പറ്റിയതായും സൂചനയുണ്ട്.

    No comments

    Post Top Ad

    Post Bottom Ad