Header Ads

  • Breaking News

    മട്ടന്നൂർ എയർപോർട്ടിലേക്ക് പോകുന്ന കാർ കണ്ണൂരിൽ നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് ഗായകന് ഗുരുതരമായി പരിക്കേറ്റു


    കണ്ണൂരിൽ നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് ഗായകന് ഗുരുതരമായി പരിക്കേറ്റു. കണ്ണുർ തളാപ്പിൽ എ കെ ജി ആശുപത്രിക്ക് സമീപമാണ് പുലർച്ചെ അപകടം നടന്നത്. ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ റോഷനാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച ശേഷം എതിര് വശത്തെ കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. റോഷനെ ചാല ആസ്റ്റർ മിംമിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മംഗലാപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി റോഡിലെ കുഴിയിലിറങ്ങിയതോടെ നിയന്ത്രണം വിട്ടു ഡിവൈഡറും തകർത്ത് കാറിലിടിച്ച ശേഷം എതിർ വശത്തെ കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കടകള് തുറക്കാത്ത സമയമായതിനാല് വൻ ദുരന്തം ഒഴിവാകുകയായിരുന്നു. ഇടിയുടെ ആഘാതത്തില് കാര് മലക്കം മറിഞ്ഞു. മട്ടന്നൂർ എയർപോർട്ടിലേക്ക് പോകുന്ന കാറാണ് അപകടത്തിൽ പെട്ടത്.ബസ്സുകൾ നിർത്തുന്നതിനായി റോഡിൽ അശാസ്ത്രീയമായി നിർമ്മിച്ച താഴ്ചയാണ് അപകട കാരണമെന്ന് നാട്ടുകാര് ആരോപിച്ചു. രാത്രിയിൽ ഈ കുഴി ഡ്രൈവര്മാരുടെ ശ്രദ്ധയിൽ പെടാത്തതിനാൽ ഇവിടെ നിരന്തരം വാഹനാപകടങ്ങൾ ഉണ്ടാകാറുണ്ടെന്നും നാട്ടുകാർ ആരോപിച്ചു.

    No comments

    Post Top Ad

    Post Bottom Ad