Header Ads

  • Breaking News

    സ്‌കൂളിന് അംഗീകാരമില്ല; സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാതെ പെരുവഴിയിലായി 29 വിദ്യാർത്ഥികൾ



    കൊച്ചി: 29ഓളം വിദ്യാര്‍ത്ഥികള്‍ക്ക് സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ലെന്ന് പരാതി. എറാണാകുളത്തെ തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മാനേജ്‌മെന്റ് വീഴ്‌ചെ തുടര്‍ന്ന് ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്.

    താട്ടുംപടി മൂലംകുഴി സ്‌കൂളിന് മുന്നില്‍ പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ഇപ്പോള്‍ പ്രതിഷേധം നടത്തുകയാണ്. മാനേജ്‌മെന്റിന്റെ വീഴ്ചയെ തുടര്‍ന്നാണ് പരീക്ഷ എഴുതാന്‍ സാധിക്കാത്തതെന്ന് സ്‌കൂള്‍ കവാടം ഉപരോധിക്കുന്ന മാതാപിതാക്കള്‍ ആരോപിച്ചു. സ്‌കൂളിന് അംഗീകാരമില്ലെന്നത് മറച്ചുവെച്ചുവെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

    അരൂജാസ് ലിറ്റില്‍ സ്റ്റാര്‍ സ്‍കൂളില്‍ എല്‍കെജി മുതല്‍ പത്ത് വരെയാണ് ക്ലാസുകള്‍. എട്ടാം ക്ലാസ് വരെയാണ് സിബിഎസ്‌ഇയുടെ അംഗീകാരമുള്ളത്. ഇതു മറികടന്നാണ് സ്‍കൂളിലെ ഒന്‍പത്, പത്ത് ക്ലാസുകള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് രക്ഷിതാക്കള്‍ വ്യക്തമാക്കി.

    No comments

    Post Top Ad

    Post Bottom Ad