ഉദുമ ഡിവിഷൻ എക്സലെൻസി ടെസ്റ്റ് ഫെബ്രുവരി 2ന് 6 കേന്ദ്രങ്ങളിൽ
കളനാട്:
വിസ്ഡം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി,ഹയർ സെക്കന്ററി
വിദ്യാർത്ഥികൾക്കായി വർഷന്തോറും നടത്തിവരാറുള്ള എക്സിലെൻസി ടെസ്റ്റ്
ഉദുമ ഡിവിഷനിൽ ഫെബ്രുവരി 2 ഞായറാഴ്ച്ച നടക്കുംG.H.S.S ചന്ദ്രഗിരി, സഅദിയ്യ ഹൈസ്കൂൾ, സഅദിയ്യ ദഅ്വവ, ചട്ടഞ്ചാൽ ട്യൂഷൻ സെന്റർ,G.H.S.S കുണ്ടംകുഴി, സഫ ഇംഗ്ലീഷ് മീഡിയം സ്കൂൾ പടുപ്പ് എന്നീ
ആറ് സെന്ററുകളിലായി മുന്നൂറോളം വിദ്യാർഥികൾ
ഉദുമ ഡിവിഷനിൽ പരീക്ഷ എഴുതും.
പരീക്ഷയേ അഭിമുഖരിക്കേണ്ടത് എങ്ങനെ എന്നതിനെ കുറിച്ചും
പരീക്ഷ ഭയം ഇല്ലാതാക്കാനും മറ്റു ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും വിദ്യാർത്ഥികൾക്കായി പ്രത്യേകം ക്ലാസും നടക്കും.പരീക്ഷക്കെത്തുന്ന വിദ്യാർത്ഥികൾക്ക് മികച്ച സൗകര്യങ്ങൾ ആണ് ഒരുക്കുന്നത്. പ്രത്യേകം തിരഞ്ഞെടുത്ത സെന്റർ ചീഫുമാർ എക്സാം നിയന്ത്രിക്കും
ഡിവിഷൻ തല ഉദ്ഘാടനം സഅദിയ്യ ഹൈസ്കൂളിൽ വച്ച് നടക്കും RP ഷമീർ പള്ളത്തുങ്കാൽ ക്ലാസിന് നേതൃത്വം നൽകും ഡിവിഷൻ പ്രസിഡന്റ് മൻസൂർ കൈനോത്ത് ജനറൽ സെക്രട്ടറി സഅദ് മേൽപറമ്പ് ഫിനാൻസ് സെക്രട്ടറി ഉനൈസ് കളനാട് സെക്രട്ടറി മാരായ അബ്ദുല്ല എരോൽ ജബ്ബാർ ബിലാൽ മുബശ്ശിർ കളനാട് ഷമീം ചെമനാട് ആഷിക് ഹദ്ദാദ് സ്വാലിഹ് ചട്ടഞ്ചാൽ എന്നിവർ പങ്കെടുക്കും. വിസ്ഡം സെക്രട്ടറി ആഷിക് ഹദ്ദാദ് നന്ദി പറയും.

No comments
Post a Comment