Header Ads

  • Breaking News

    ജില്ലയിൽ നാളെ (13-02-2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



    ആലക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഫെബ്രുവരി 13 വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
    ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാഞ്ഞിരോട് സബ് ക്വാര്‍ട്ടേഴ്‌സ്, മുണ്ടേരി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കാഞ്ഞിരോട് ബസാര്‍, പാറോത്തുംചാല്‍, ഹിറ സ്റ്റോര്‍ ഭാഗങ്ങളില്‍ ഫെബ്രുവരി 13 വ്യാഴാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

    തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നാലുവയല്‍, ആസാദ് റോഡ്, മരക്കാര്‍കണ്ടി, എന്‍ എസ് എസ് ഓഡിറ്റോറിയം, ഗോപാലന്‍കട, ഉരുവച്ചാല്‍, അവേര, കൊട്ടുങ്ങല്‍ കാവ്, അണ്ടത്തോട് ഭാഗങ്ങളില്‍ ഫെബ്രുവരി 13 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മോച്ചേരി, ചെറുമാവിലായി, മഞ്ചക്കുന്ന്, സുധീഷ് റോഡ്, മൂന്ന്‌പെരിയ ഭാഗങ്ങളില്‍ ഫെബ്രുവരി 13 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad