Header Ads

  • Breaking News

    അംഗീകാര നിറവിൽ ബ്ലഡ്‌ ഡോണേഴ്സ് കേരള


    കേരളത്തിൽ വിവിധ പ്രദേശങ്ങളിലായി ഏറ്റവും കൂടുതൽ സന്നദ്ധ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചതിന് അവാർഡുകൾ സ്വന്തമാക്കി ബ്ലഡ്‌ ഡോണേഴ്സ് കേരള . 

    ജനുവരി 13 നു കണ്ണൂരിൽ നടന്ന പരിപാടിയിൽ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അവാർഡ് നൽകി. BDK യുടെ മലപ്പുറം പത്തനംതിട്ട കമ്മറ്റികളാണ് സംസ്ഥാന സർക്കാരിന്റെ ബഹുമതിക്ക് അർഹരായത്. 

    14 ജില്ലാ കമ്മറ്റികളുടെ കീഴിലായി 2019 ൽ കേരളത്തിൽ 250ൽ കൂടുതൽ സന്നദ്ധ രക്തദാന ക്യാമ്പുകളും 150 ൽ കൂടുതൽ രക്തദാന ബോധവൽക്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.മാത്രമല്ല വിദേശത്തു 20 നു മുകളിൽ രക്തദാന ക്യാമ്പുകൾ വഴി ആയിരക്കണക്കിന് രക്തദാതാക്കളെ സംഘടിപ്പിച്ചു നൽകുകയും ചെയ്തു.കേരളത്തിൽ നിന്നും FIBDO അംഗത്വം ഉള്ള മൂന്ന് സംഘടനകളിൽ ഒന്നാണ് BDK.

    No comments

    Post Top Ad

    Post Bottom Ad