സംവിധായകൻ വൈശാഖിന്റെ വാഹനം അപകടത്തിൽപ്പെട്ടു

പുലിമുരുകൻ, മധുരരാജ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ വൈശാഖിന്റെ വാഹനം അപകടത്തിൽപ്പെട്ടു. വൈശാഖിന്റെ കാറും പിക്ക് അപ്പും കൂട്ടിമുട്ടുകയായിരുന്നു. കോതമംഗലം മൂവാറ്റുപുഴ റോഡില്‍ കറുകടം അമ്പലപ്പടിയില്‍ വച്ചാണ് അപകടമുണ്ടായത്. വൈശാഖിന്റെ ഭാര്യയും കുടുംബവും കാറിലുണ്ടായിരുന്നു. രണ്ട് വാഹനത്തിലുള്ളവര്‍ക്കും പരുക്കേറ്റെങ്കിലും ഗുരുതരമല്ല. വൈശാഖ് കോതമംഗലത്ത് നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് പോകവേയാണ് അപകടമുണ്ടായത്. 
No comments
Post a Comment