Header Ads

  • Breaking News

    തളിപ്പറമ്പിൽ ഗാ​ന്ധിപ്ര​തി​മ​യ്ക്ക് നേ​രേ ആ​ക്ര​മ​ണം


    തളിപ്പറമ്പ  :
    തളിപ്പറമ്പിൽ കോ​ണ്‍​ഗ്ര​സ് മ​ന്ദി​ര​ത്തി​ന്റെ മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ഗാ​ന്ധി​പ്ര​തി​മ​യ്ക്ക് നേ​രെ ആ​ക്ര​മ​ണം നടത്തിയതായി പരാതി . പ്ര​തി​മ​യി​ല്‍ ചാ​ര്‍​ത്തി​യി​രു​ന്ന ര​ണ്ട് മാലകള്‍ പൊ​ട്ടി​ച്ചെ​ടു​ത്ത് താ​ഴെ എ​റി​ഞ്ഞ നി​ല​യി​ലാ​ണ്.

    രാ​വി​ലെ ഗാ​ന്ധി​ജി ര​ക്ത​സാ​ക്ഷി​ത്വ അ​നു​സ്മ​ര​ണ ​പ​രി​പാ​ടി​ക​ള്‍​ക്കാ​യി പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും എ​ത്തി​യ​പ്പോ​ഴാ​ണ് ര​ണ്ട് മാ​ല​ക​ളും പൊ​ട്ടി​ച്ചെ​ടു​ത്ത് പ്ര​തി​മ​യു​ടെ ചു​വ​ട്ടി​ല്‍ ഉ​പേ​ക്ഷി​ച്ച​ നിലയില്‍ കണ്ടെത്തിയത്.

    തളിപ്പറമ്പ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പരിശോധന നടത്തി. പി​ന്നീ​ട് പു​തി​യ മാ​ല ഗാ​ന്ധി ​പ്ര​തി​മ​യി​ല്‍ ചാ​ര്‍​ത്തി​യാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​ന്ന് രാ​വി​ലെ അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി​യ​ത്.

    No comments

    Post Top Ad

    Post Bottom Ad