Header Ads

  • Breaking News

    പുതുവർഷത്തെ വരവേറ്റ് ലോകം; ആഘോഷത്തിനൊപ്പം പ്രതിഷേധവുമായി രാജ്യത്തെ പുതുവർഷാഘോഷം



    പുതുവർഷത്തെ വരവേറ്റ് ലോകം; ആഘോഷത്തിനൊപ്പം പ്രതിഷേധവുമായി രാജ്യത്തെ പുതുവർഷാഘോഷം

     

    2019 ന് വിടപറഞ്ഞ് 2020 പുതുവർഷത്തെ വരവേറ്റ് ലോകം. പുതുവർഷം ആദ്യമെത്തിയത് കിരിബാവോയിലും സമോവയിലും ടോംഗോയിലുമാണ്. പിന്നാലെ ന്യൂസിലണ്ടിലും ഓസ്ട്രേലിയയിയിലും പുതുവർഷമെത്തി. ഏറ്റവും അവസാനം പുതുവർഷം പിറന്നത് ബേക്കർ ദ്വീപിലാണ്. വിപുലമായ ഒരുക്കങ്ങളോടെയാണ് ലോകം മുഴുവൻ പുതുവർഷത്തെ വരവേറ്റത്. 

     

    ആഘോഷത്തിനൊപ്പം പ്രതിഷേധങ്ങളും ഒരുക്കിയാണ് രാജ്യം പുതുവർഷത്തെ വരവേറ്റത്. പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങൾ രാജ്യം മുഴുവൻ നടക്കുന്നതിനിടെയാണ് ഇത്തവണ പുതുവർഷം എത്തിയത്. ജാമിയ മില്ലിയ കാമ്പസിനു മുന്നിൽ ആയിരക്കണക്കിന് വിദ്യാത്ഥികളും നാട്ടുകാരും ഒത്തുകൂടി. കലാപരിപാടികളും, മെഴുകുതിരി കത്തിച്ചു പ്രതിഷേധങ്ങളും നടത്തി. പൗരത്വ നിയമത്തിനെതിരെ പ്ലേക്കാർഡുകളും ഉയർത്തിപ്പിടിച്ചാണ് പരിപാടിക്ക് ആളുകൾ എത്തിയത്. ആഘോഷത്തിന് ശേഷം ദേശീയ ഗാനം പാടി ആളുകൾ പിരിഞ്ഞു.. 

     

    സംസ്ഥാനത്തും പുതുവർഷരാവ് ആഘോഷത്തിനപ്പുറം പ്രതിഷേധനത്തിന്റെ ആയിരുന്നു. മലപ്പുറം കുന്നുമ്മലിൽ യൂത്ത് ലീഗ്, ഫ്രറ്റേണിറ്റി പ്രവർത്തകർ റോഡിൽ കുത്തിയിരുന്നും പാട്ട് പാടിയും മുദ്രാവാക്യം വിളിച്ചുമാണ് പുതുവർഷത്തെ വരവേറ്റത്. കണ്ണൂരിൽ സമരക്കാര്‍ മോദിയുടെയും അമിത് ഷായുടെയും കോലം കത്തിച്ചാണ് പുതുവർഷത്തെ എതിരേറ്റത്. വിദ്വേഷത്തിന്‍റെ ആൾരൂപത്തെ കത്തിച്ചാണ് ഇത്തവണ കാസര്‍കോട് പുതുവർഷം ആഘോഷിച്ചത്.'

     

    എല്ലാ വായനക്കാർക്കും അന്വേഷണം.കോമിന്റെ സ്നേഹത്തിന്റെയും പ്രതിരോധത്തിന്റെയും പുതുവത്സരാശംസകൾ

    No comments

    Post Top Ad

    Post Bottom Ad