Header Ads

  • Breaking News

    യതീഷ് ചന്ദ്ര കണ്ണൂരിലേക്ക് ; കളി കാണാനും പുതിയ കളികള്‍ പഠിപ്പിക്കാനും


    കണ്ണൂര്‍:
    കേരളാ പൊലിസിലെ വിവാദങ്ങളുടെ തോഴനായ യതീഷ് ചന്ദ്ര കണ്ണൂരില്‍ പൊലിസ് മേധാവിയായെത്തുന്നു. മുഖ്യമന്ത്രിയടക്കം അഞ്ചു മന്ത്രിമാരുടെ തട്ടകമായ കണ്ണുരിലെത്തുന്ന യതീഷ് ചന്ദ്ര സിപിഎം കോട്ടയായ കണ്ണൂരില്‍ പാര്‍ട്ടിക്ക് തലവേദന സൃഷ്ടിക്കുമോയെന്ന ആശങ്ക സിപിഎമ്മില്‍ ശക്തമാണ്. സംസ്ഥാനത്ത് ജില്ലാ പൊലീസ് മേധാവികളെ മാറ്റിയതിന്റെ ഭാഗമായാണ് തൃശൂര്‍ ജില്ലാ പൊലീസ് മേധാവിയായിരുന്ന യതീഷ് ചന്ദ്രയെ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയാക്കിയത്.

    ഒരുകാലത്ത് സിപിഎമ്മിന്റെ കണ്ണിലെ കരടായിരുന്നു യതീഷ് ചന്ദ്ര. എന്നാല്‍ ശബരിമല വിഷയത്തില്‍ മുഖം നോക്കാതെയുള്ള കേന്ദ്രമന്ത്രി പൊന്‍ രാധാ കൃഷ്ണനെതിരെയുള്ള നടപടി ഇദ്ദേഹത്തെ ബിജെപി നേതാക്കളുടെ കണ്ണിലെ കരടാക്കി. 2015ല്‍ ആലുവ റൂറല്‍ എസ്പിയായിരിക്കേയാണ് യതീഷ് ചന്ദ്ര വാര്‍ത്തകളില്‍ നിറയുന്നത്.

    കര്‍ണാടകയിലെ ദേവാംഗരി ജില്ലക്കാരാനാണ് യതീഷ്. ബംഗളൂരുവില്‍ ഇലക്‌ട്രോണിക് എഞ്ചിനിയറായി ജോലി ചെയ്ത് വരികയായിരുന്ന യതീഷ് ആ ജോലി ഉപേക്ഷിച്ചാണ് ഐപിഎസുകാരനായത്. സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആയ ശ്യമളയാണ് യതീഷിന്റെ ഭാര്യ.

    കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയായിരുന്ന പ്രതീഷ് കുമാറിനെ പൊലീസ് ആസ്ഥാനത്ത് എസ്പിയായി നിയമിച്ചിട്ടുണ്ട്. ഇടുക്കി പൊലീസ് മേധാവി ടി നാരായണനെ കൊല്ലത്തേക്ക് മാറ്റി. കൊല്ലം എസ്പി പി കെ മധുവാണ് പുതിയ ഇടുക്കി എസ്പി. വയനാട് പൊലീസ് മേധാവി കറുപ്പസ്വാമിയെ തിരുവനന്തപുരം ഡിസിപിയായി നിയമിച്ചു. തിരുവനന്തപുരം ഡിസിപി ആദിത്യയെ തൃശൂര്‍ പൊലീസ് മേധാവിയാക്കി. ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി സക്കറിയ ജോര്‍ജിനെ വനിതാ സെല്‍ എസ്പിയാക്കി. കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടര്‍ സുകേശനെ സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ തിരുവനന്തപുരം റേഞ്ചില്‍ നിയമിച്ചു.

    എറണാകുളം ക്രൈംബ്രാഞ്ച് എസ്പി മുഹമ്മദ് റഫീഖിനെ കണ്‍സ്യൂമര്‍ഫെഡില്‍ നിയമിച്ചു. പൊലീസ് അക്കാദമി (ട്രയിനിങ്) ഡിഐജി അനൂപ് കുരുവിള ജോണിനെ ഭീകര വിരുദ്ധ സേനയില്‍ ഡിഐജിയായി നിയമിച്ചു. നീരജ് കുമാര്‍ ഗുപ്തയാണ് പൊലീസ് അക്കാദമിയുടെ (ട്രയിനിങ്) പുതിയ ഡിഐജി.

    No comments

    Post Top Ad

    Post Bottom Ad