Header Ads

  • Breaking News

    എന്‍പിആര്‍; സർക്കാർ അധികാരമേല്‍ക്കുന്നത് ആര്‍എസ്എസ് അജണ്ട നടപ്പാക്കാനല്ല: മുഖ്യമന്ത്രി



    കണ്ണൂര്‍: സർക്കാർ അധികാരത്തിൽ വരുന്നത് ഭരണഘടനയെ സാക്ഷി നിർത്തിയാണ്, ആര്‍എസ്എസ് അജണ്ട നടപ്പാക്കാനല്ലെന്ന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍പിആറിനുള്ള എന്യൂമറേഷൻ പ്രവർത്തനം കേരളത്തിൽ നടത്തില്ലെന്നും ആർക്കും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.  

    ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന് സെൻസസ് കമ്മീഷണറെ അറിയിക്കും. വ്യക്തിയുടെ ജനനതിയ്യതി, മാതാപിതാക്കളുടെ വിവരങ്ങൾ എന്നീ ചോദ്യങ്ങൾ ഒഴിവാക്കിയാകും സെൻസസുമായുള്ള സഹകരിക്കൽ. ഈ രണ്ട് ചോദ്യങ്ങളും അനാവശ്യമാണെന്നനും പൗരത്വ രജിസ്റ്ററിലേക്ക് നയിക്കാനിടയുണ്ടെന്നും കണക്കാക്കിയാണ് തീരുമാനം.

    കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസം വിളിച്ച ഉന്നത തലയോഗത്തിൽ എൻപിആറിൽ കേരളത്തിനൊപ്പം രാജസ്ഥാൻ, പഞ്ചാബ്, മധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങൾ ആശങ്ക അറിയിച്ചിരുന്നു.  

    No comments

    Post Top Ad

    Post Bottom Ad