Header Ads

  • Breaking News

    നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമര്‍ശങ്ങളില്‍ വിയോജിപ്പ്: വീണ്ടും ഇടഞ്ഞ് ഗവർണർ



    തിരുവനന്തപുരം: നിയമസഭയില്‍ അവതരിപ്പിക്കേണ്ട സര്‍ക്കാറിന്‍റെ നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമര്‍ശങ്ങളില്‍ വിയോജിപ്പറിയിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതുസംബന്ധിച്ച്‌ നിയമോപദേശം തേടും. കോടതിക്ക് മുൻപാകെയുള്ള വിഷയങ്ങള്‍ നയപ്രഖ്യാപനത്തില്‍ പരാമര്‍ശിക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍. 

    29നാണ് നയപ്രഖ്യാപനത്തോടെ നിയമസഭാ സമ്മേളനം തുടങ്ങുന്നത്. നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടു രൂപം കഴിഞ്ഞദിവസം മന്ത്രിസഭ അംഗീകരിച്ചിരുന്നു. നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞ ദിവസം രാജ്ഭവന് നല്‍കിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് നിയമസഭ പ്രമേയം പാസാക്കിയത്, സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍, കേന്ദ്രത്തിനെതിരായ വിമര്‍ശനങ്ങള്‍ തുടങ്ങിയവ നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയതിലാണ് ഗവര്‍ണര്‍ക്ക് വിയോജിപ്പ്.

    കോടതിയുടെ മുൻപാകെയുള്ള വിഷയങ്ങള്‍ നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയത് സംബന്ധിച്ച്‌ രാജ്ഭവന്‍ നിയമോപദേശം തേടുമെന്നാണ് വിവരം. പൗരത്വ വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ ശക്തമായ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad