Header Ads

  • Breaking News

    അടുത്തമാസം മുതൽ ഒ.പി സൗജന്യം ; ബി.പി.എൽ രോഗികൾക്ക് ബ്രഡും പാലും




    പരിയാരം :
    മറ്റ് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലെപ്പോലെ കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയും മാറ്റുന്നതിന്റെ അടുത്തഘട്ടമായി ഫെബ്രുവരി 1 മുതൽ ഒ.പി ഫീസ് സൗജന്യ നിരക്കിലാക്കുന്നതിന് തീരുമാനിച്ചു. സൂപ്പർ സ്‌പെഷ്യാലിറ്റി മേഖലകളി ലുൾപ്പടെ തീരുമാനം ബാധകമായിരിക്കും. കിടത്തിച്ചികിത്സയ്ക്ക് വിധേയരാകേണ്ടിവരുന്ന ബി.പി.എൽ വിഭാഗത്തിൽപെടുന്ന ജനറൽ വാർഡിലെ രോഗികൾക്ക് ബ്രഡും പാലും ഈ ദിനം മുതൽ അനുവദിക്കും. ഒ.പിയിലെത്തുന്ന ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള രോഗികൾക്ക് പ്രാഥമിക പരിശോധനകൾ സൗജന്യമാക്കുന്നതിനും കിടത്തിച്ചികിത്സ ആവശ്യമുള്ള ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള രോഗികൾക്ക് ഐ.സി.യു ചാർജുകൾ ഉൾപ്പടെയുള്ള ഐ.പി ചാർജുക ൾ സൗജന്യമാക്കുന്നതിനും കാഷ്വാലിറ്റിയിൽ പ്രവേശിപ്പിക്കപ്പെടുന്ന ദാരിദ്ര്യ രേഖയ്ക്ക് താഴെ യുള്ള രോഗികൾക്ക് കാഷ്വലിറ്റി പ്രൊസീജറൽ ചാർജുകൾ സൗജന്യമാക്കുന്നതിനും നിശ്ചയി ച്ചു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള രോഗികൾക്ക് കെ.എം.എസ്.സി.എൽ ഫാർമസി വഴിയുള്ള മരുന്നുകളും സൗജന്യമായി ലഭിക്കും. നിരാലംബരായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികൾക്ക്, ആശുപത്രി ഉന്നതതല സമിതി തീരുമാനമനുസരിച്ച് ചികിത്സ പൂർണ്ണമായും വരെ സൗജന്യമാക്കും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കുള്ള ആനുകൂല്യം ലഭിക്കുന്നതിന് ആയത് തെളിയിക്കുന്ന രേഖ കൊണ്ടുവരേണ്ടതാണ്. മേൽ സൂചിപ്പിച്ച മുഴുവൻ തീരുമാനങ്ങ ളും ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

    കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ, ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ പങ്കെടുത്ത്  ശനിയാഴ്ച രാവിലെ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. പി സന്തോഷ്, മെഡിക്കൽ എഡ്യുക്കേഷൻ ഡയരക്ടർ ഡോ റംല ബീവി എ,  മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ എൻ റോയ്, മെഡിക്കൽ സൂപ്രണ്ട് ഡോ കെ സുദീപ്, ഡപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ മനോജ് ഡി കെ, ആർ.എം.ഒ ഡോ സരിൻ എസ്.എം, ഡപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് (കാഷ്വാലിറ്റി) ഡോ വിമൽ റോഹൻ, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ജനാർദ്ദനൻ കെ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പുതിയ സാമ്പത്തിക വർഷമായ ഏപ്രിൽ 1 മുതൽ പൂർണ്ണമായും സൗജന്യ നിരക്കിൽ ചികിത്സ ലഭ്യമാക്കുന്നതിന് മുന്നോടിയായാണ് ഈ തീരുമാനം. 
    - പ്രിൻസിപ്പാൾ

    No comments

    Post Top Ad

    Post Bottom Ad