Header Ads

  • Breaking News

    ഫീസ് പുനഃപരിശോധന; കണ്ണൂര്‍ (പരിയാരം) മെഡിക്കല്‍ കോളേജില്‍ സമരം ശക്തമാക്കി വിദ്യാര്‍ത്ഥികള്‍


    കണ്ണൂര്‍: 
    ഫീസ് പുനഃപരിശോധനയില്‍ തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്ന് കണ്ണൂര്‍  (പരിയാരം) മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ സമരം ശക്തമാക്കി. പുനഃപരിശേധന ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങാനും വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കേളേജ് എറ്റെടുത്തിട്ടും ഫീസിളവുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയത്.
    2018 ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് സമരം ചെയ്യുന്നത്. ഇവരുടെ ഫീസ് നിലവില്‍ സ്വാശ്രയ കാലത്ത് അടച്ച വന്‍തുകയാണ്. ഇപ്പോ പ്രവേശനം നേടിയവരും ഇവരും തമ്മില്‍ ഫീസിന്റെ കാര്യത്തില്‍ വലിയ വ്യത്യാസം തന്നെയുണ്ട്. സ്‌പെഷ്യല്‍ ഫീസായി നാല്‍പ്പതിനായിരം രൂപ വരെ വാങ്ങുന്നുവെന്നും നേരത്തെ ഉറപ്പ് നല്‍കിയത് പ്രകാരമുള്ള പുനപരിശോധനയെങ്കിലും വേണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.
    എന്നാല്‍ വിഷയത്തില്‍ കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ തീരുമാനം വന്നിട്ടില്ല എന്നും, നേരത്തെ കളമശേരി മെഡിക്കല്‍ കോളേജ് ഏറ്റെടുത്തപ്പോഴും സ്ഥിതി ഇങ്ങനെയായിരുന്നുവെന്നുമാണ് അധികൃതര്‍ നല്‍കുന്ന മറുപടി.

    No comments

    Post Top Ad

    Post Bottom Ad