Header Ads

  • Breaking News

    ഗവര്‍ണര്‍ക്ക് ആര്‍എസ്എസ് ബന്ധം;  പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കരുതെന്ന് ഇ.പി ജയരാജന്‍



    തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കരുതെന്ന് മന്ത്രി ഇ.പി ജയരാജന്‍. ഗവര്‍ണര്‍ക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്ന് തന്നെയാണ് നിലപാടെന്നും മന്ത്രി പറഞ്ഞു. എന്നാൽ, ഗവർണർക്കെതിരെ നിലപാട് കടുപ്പിക്കേണ്ടന്നായിരുന്നു സർക്കാർ നിലപാട്. അതേസമയം, ഗവർണർക്ക് എതിരെ തുറന്ന വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു‍. സംസ്ഥാന ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രീതിക്കുേവണ്ടി അനുചിത അഭിപ്രായപ്രകടനങ്ങളും ഇടപെടലുകളും നടത്തുകയാണെന്നും കോടിയേരി പാർട്ടി മുഖപത്രത്തിൽ കുറ്റപ്പെടുത്തിയിരുന്നു.

    അതിനിടെ, പൗരത്വനിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതില്‍ ഗവര്‍ണര്‍ വിശദീകരണ തേടി. ചീഫ് സെക്രട്ടറിയോടാണ് വിശദീകരണം തേടിയത്. സർക്കാർ കോടതിയെ സമീപിച്ചതിലുള്ള എതിർപ്പ് ഗവർണർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തന്റെ അനുവാദം വാങ്ങിക്കാതെയാണ് സർക്കാർ നീക്കം നടത്തിയതെന്നും ഗവർണർ കുറ്റപ്പെടുത്തിയിരുന്നു. നാളത്തെ മന്ത്രിസഭാ യോഗത്തിന് ശേഷമാകും സർക്കാർ വിഷയത്തിൽ മറുപടി നൽകുക.

    No comments

    Post Top Ad

    Post Bottom Ad