Header Ads

  • Breaking News

    പുതിയ മദ്യ നയത്തിന് സർക്കാർ നീക്കം



    തിരുവനന്തപുരം:  ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കാൻ‌ സർക്കാർ ആലോചന. ഒരുദിവസത്തെ മദ്യ നിരോധനം കൊണ്ട് ഗുണമില്ലെന്ന വിലയിരുത്തലാണ് ആലോചനയ്ക്ക് പിന്നിൽ. എക്സൈസ് വകുപ്പ് മുന്നോട്ടുവച്ച ആശയം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു കഴിഞ്ഞു. പൊതുവിൽ അനുകൂല അഭിപ്രായാണ് സെക്രട്ടേറിയറ്റിൽ ഉണ്ടായത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ചില ആശങ്കകളും സിപിഎം നേതാക്കൾ ചൂണ്ടിക്കാട്ടി.  ഈ വർഷം ഒക്ടബോറിൽ തദ്ദേശ തെരഞ്ഞടുപ്പ് നടക്കും. ആറുമാസങ്ങൾക്കുശേഷം നിയമസഭാ തെരഞ്ഞെടുപ്പും.

    തെരഞ്ഞെടുപ്പ് വർഷം ഇത്തരമൊരു തീരുമാനമെടുക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമോ എന്നാണ് ആശങ്ക. ക്രൈസ്തവ സംഘടനകളും സംസ്ഥാനത്തെ മദ്യവർജന സംഘടനകളും സംഘടനകളും ഈ സർക്കാരിന്റെ മദ്യ നയത്തെ ആദ്യഘട്ടം മുതൽ എതിർത്തിരുന്നു. ഡ്രൈ ഡേ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചാൽ തെരഞ്ഞെടുപ്പുകളിൽ അതു തിരിച്ചടിയായേക്കും. അതാണ് അടിയന്തിര തീരുമാനത്തിൽ നിന്ന് സർക്കാരിനെ പിന്നോട്ടു വലിക്കുന്നത്.
     

    No comments

    Post Top Ad

    Post Bottom Ad