Header Ads

  • Breaking News

    പ്രതിഷേധങ്ങൾ അതിര് കടക്കരുത്; മലപ്പുറം ജില്ലാ കളക്ടർ



    മലപ്പുറം: പ്രതിഷേധങ്ങൾ അതിര് കടക്കരുതെന്നും സമൂഹ മാധ്യമങ്ങൾ നിരീക്ഷിക്കുമെന്നും മലപ്പുറം ജില്ലാ കളക്ടർ ജാഫർ മാലിക്. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി കളക്ട്രേറ്റിൽ ചേർന്ന യോഗത്തിലാണ് കളക്ടറുടെ നിർദേശം. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള റോഡുകളിൽ ഗതാഗത തടസമുണ്ടാക്കുന്ന തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങൾ ഒഴിവാക്കണം. പൊതുനിരത്തുകൾക്ക് പകരം മൈതാനങ്ങൾ തെരഞ്ഞെടുക്കുമെന്നുമാണ് കളക്ടറുടെ അഭ്യർത്ഥന. പ്രതിഷേധത്തിന് അനുമതി നൽകുമ്പോൾ ഇപ്പോൾ നിലവിലുള്ള നിബന്ധന കർശനമായി പാലിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad