Header Ads

  • Breaking News

    സര്‍ക്കാരിന് തിരിച്ചടി; കേരളബാങ്കിന്റെ പ്രവര്‍ത്തനം ആര്‍ബിഐ ഏറ്റെടുത്തു


    തിരുവനന്തപുരം: 
    സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ കേരളബാങ്കിന്റെ പൂര്‍ണ നിയന്ത്രണം റിസര്‍വ് ബാങ്ക് ഏറ്റെടുക്കുന്നു.ഇതുസംബന്ധിച്ച് ആര്‍ബിഐ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. കേരളബാങ്കിന്റെ പരിപൂര്‍ണ നിയന്ത്രണം ബോര്‍ഡ് ഓഫ് മാനേജ്മെന്റിലുറപ്പിച്ച് റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലര്‍ പുറത്തിറക്കിയതത്.
    റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലും നിര്‍ദേശത്തിലും മാത്രം പ്രവര്‍ത്തിക്കുന്ന സമിതിയാണ് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ്. വായ്പകള്‍ അനുവദിക്കല്‍, ഫണ്ട് വിനിയോഗങ്ങള്‍, ഉദ്യോഗസ്ഥ വിന്യാസം തുടങ്ങി ബാങ്കിങ് സംബന്ധമായ എല്ലാ നടപടികളും ഈ സമതി നിര്‍ണയിക്കും.തിരഞ്ഞെടുക്കപ്പെടുന്ന സഹകരണ സമിതിക്ക് സംസ്ഥാന സഹകരണ സംഘം രജിസ്ട്രാര്‍ നിശ്ചയിക്കുന്ന കാര്യങ്ങള്‍ ചെയ്യാനും ഭരണപരമായ മേല്‍നോട്ടച്ചുമതലയും മാത്രമാണ് ആര്‍ബിഐ അനുവദിക്കുന്നത്. സഹകരണവകുപ്പിന്റെ അധികാരം പരിമിതപ്പെടുത്താനും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം വര്‍ദ്ധിപ്പിക്കുന്നതിനുമാണ് പുതിയ മാറ്റം.
    അര്‍ബന്‍ ബാങ്കില്‍ മാത്രം നടപ്പാക്കിയ പരിഷ്‌കാരം സംസ്ഥാന സഹകരണ ബാങ്കിനു ബാധകമാക്കിയത് കേരളബാങ്കിലൂടെ കേരളത്തില്‍ മാത്രമാണ്. ബോര്‍ഡ് ഓഫ് മാനേജ്‌മെന്റിന്റെ അധികാരം നിശ്ചയിച്ചത് അടുത്തിടെയാണ്. പുതിയ തീരുമാന പ്രകാരം റിസര്‍വ് ബാങ്കിന് കേരളബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ നേരിട്ട് ഇടപെടാനാകും. ബോര്‍ഡ് ചെയര്‍മാനുപുറമേ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റിന് പ്രത്യേക ചെയര്‍മാനുണ്ടാകും. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശങ്ങളാമ് ഈ സമിതി പാലിക്കേണ്ടതും.

    No comments

    Post Top Ad

    Post Bottom Ad