Header Ads

  • Breaking News

    ഫ്ലെക്സ് നിരോധനം: സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം



    എറണാകുളം: ഫ്ലെക്സ് നിരോധനത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. നിരോധനം കാര്യക്ഷമമായി നടപ്പാക്കാത്തതിനെ തുടർന്നാണ് കോടതി സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചത്. റോഡിൽ അപകടകരമായി ഫ്ലെക്സ് സ്ഥാപിക്കുന്നത് തടയേണ്ടത് റോഡ് സുരക്ഷ കമ്മീഷണറുടെ അധികാരമാണെന്ന് ഇന്ന് സർക്കാർ പുതിയ നിലപാട് സ്വീകരിച്ചതാണ് കോടതിയെ പ്രകോപിപ്പിച്ചത്.  ഇത്രകാലമായി റോഡ് സുരക്ഷ കമ്മീഷണർ എവിടെ ആയിരുന്നു എന്നു കോടതി ചോദിച്ചു.

    കോടതിയുടെ മുൻപിൽ നിൽക്കുമ്പോൾ സർക്കാരിന് ആത്മാർത്ഥത വേണം എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഇതോടെ സർക്കാർ അറ്റോണിയും ജസ്റ്റിസ് ദേവൻ രാമചന്ദ്രനും തമ്മിൽ രൂക്ഷമായ വാദ പ്രതിവാദത്തിനും കോടതി മുറി സാക്ഷിയായി. ഒന്നൊര കൊല്ലത്തിനുള്ളിൽ ഒട്ടേറെ ഉത്തരവുകൾ ഇറക്കിയിട്ടും ഒന്നും നടക്കുന്നില്ല. ഉത്തരവുകൾ നടപ്പാക്കാൻ സർക്കാരിന് കഴിയില്ലെങ്കിൽ ഉത്തരവുകൾ പിൻവലിക്കാം എന്നും കോടതി വ്യക്തമാക്കി. കേസ് ഉച്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.

    No comments

    Post Top Ad

    Post Bottom Ad