Header Ads

  • Breaking News

    കണ്ണൂർ മാതമംഗലത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു : അപകടം നാളെ നടക്കാനിരുന്ന സഹോദരിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കിടെ



    കണ്ണൂർ : മാതമംഗലം തായിറ്റേരിയിൽ ബസും സ്ക്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സ്ക്കൂട്ടർ യാത്രകാരനായ താറ്റിയേരി ഇബ്രാഹിം മൗലവിയുടെ മകൻ ഇസ്ഹാഖ്(17) ആണ് അപകടത്തിൽ മരണപ്പെട്ടത്. കുറ്റൂർ ഭാഗത്തേക്ക് പോവുകയായിരുന്ന തവക്കൽ ബസും മാതമംഗലം ഭാഗത്തേക് വരികയായിരുന്ന സ്ക്കൂട്ടറും തമ്മിൽ ഇടിക്കുകയായിരുന്നു.

    നാളെ ഇസ്ഹാഖിന്റെ ജ്യേഷ്ഠന്‍ ഇസ്മായിലിന്റെയും ജ്യേഷ്ഠത്തി ജംഷീറയുടെയും വിവാഹം നടക്കാനിരിക്കെയാണ് ഇസ്ഹാഖിനെ മരണം തട്ടിയെടുത്തത്.

    മാട്ടൂല്‍ ശരീഅത്ത് കോളജ് വിദ്യാര്‍ഥിയാണ് ഇസ്ഹാഖ്. തായിറ്റേരി ജുമാ മസ്ജിദ് മുഅദ്ദിന്‍ ഇബ്രാഹിം മൗലവി നബീസ ദമ്പതികളുടെ മകനാണ്. ജുവൈരിയ്യ, ജുമൈലത്ത്, സുമയ്യ എന്നിവരാണ് മറ്റു സഹോദരങ്ങള്‍.

    കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാളെ ഉച്ചയോടെ മയ്യിത്ത് മാതമംഗലം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

    No comments

    Post Top Ad

    Post Bottom Ad