Header Ads

  • Breaking News

    ഭൂപരിഷ്കരണം ഇന്നത്തെ നിലയില്‍ കൊണ്ടുവന്നത് അച്യുതമേനോനാണ്; പിണറായി വിജയന് കാനം രാജേന്ദ്രന്റെ മറുപടി



    തൃശൂർ: ഭൂപരിഷ്കരണത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ നടത്തിയ പ്രസംഗത്തില്‍ മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോനെ പരാമര്‍ശിക്കാത്തതില്‍ മുഖ്യമന്ത്രി പിണറായി വിജയനു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടി. ഭൂപരിഷ്കരണം ഇന്നത്തെ നിലയില്‍ കൊണ്ടുവന്നത് അച്യുതമേനോനാണ്. ഒന്‍പതാം പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷണം നല്‍കി. പ്രത്യേകം പഠിക്കേണ്ട ചരിത്രമല്ല. ഇതെല്ലാം കേരളത്തില്‍ എല്ലാവര്‍ക്കുമറിയാെന്നും കാനം രാജേന്ദ്രന്‍ തൃശൂരില്‍ പറ‍ഞ്ഞു.

    തന്നെ ചിലര്‍ വിമര്‍ശിക്കുന്നത് ചരിത്രമറിഞ്ഞിട്ടോ അറിയാഞ്ഞിട്ടോ എന്നറിയില്ലെന്ന് പിണറായി നേരത്തെ പറഞ്ഞിരുന്നു. തന്റെ പ്രസംഗത്തില്‍ ചിലരെ വിട്ടുകളഞ്ഞു എന്നത് ശരിയാണ്. താന്‍ എന്തോ അപരാധം ചെയ്തെന്ന മട്ടിലാണ് പ്രചാരണമെന്ന് കണ്ണൂരില്‍ അഖിലേന്ത്യ കര്‍ഷകതൊഴിലാളി യൂണിയന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ചരിത്രവസ്തുതയെ തമസ്കരിച്ചതാണെന്ന് സിപിഐ മുഖപത്രം ജനയുഗം മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.

    No comments

    Post Top Ad

    Post Bottom Ad