തീയറ്ററുകൾ കീഴടക്കി ബിഗ് ബ്രദർ; കണ്ടിറങ്ങിയ താരങ്ങളുടെ പ്രതികരണം; വീഡിയോ
മോഹൻലാൽ – സിദ്ധിഖ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ബിഗ് ബ്രദർ ഇന്ന് തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആരാധകർ ആവേശത്തോടെ ഏറ്റെടുത്ത ചിത്രത്തിന് കുടുംബപ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മോഹൻലാലിന് ഒപ്പം ബോളിവുഡ് താരം അർബാസ് ഖാൻ, അനൂപ് മേനോൻ, സിദ്ദിഖ്, ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണൻ, ഇർഷാദ് തുടങ്ങി ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിൽ നായികയായി എത്തിയത് ഒരു പുതുമുഖ നടി ആണ്. മിർണ്ണ മേനോൻ എന്നാണ് താരത്തിന്റെ പേര്. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരുടെയും താരങ്ങളുടെയും പ്രതികരണം കാണാം.
ഇരട്ട ജീവപര്യന്തത്തിന് ശേഷം വീട്ടിലേക്കെത്തുന്ന സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ സഹോദരന്മാരായി രണ്ട് പേരാണ് അഭിനയിക്കുന്നത്. അനൂപ് മേനോനും ജൂണിലെ ഒരു നായകൻ സർജാനോ ഖാലീദുമാണ് ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരങ്ങളായി എത്തുന്നത്. ചിത്രത്തിൽ ബോളിവുഡ് താരം അർബാസ് ഖാനും അണിനിരക്കുന്നുണ്ട്. സൽമാൻ ഖാന്റെ സഹോദരനാണ് അർബാസ്. വേദാന്തം ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അർബാസ് അവതരിപ്പിക്കുന്നത്.
www.ezhomelive.com

No comments
Post a Comment