Header Ads

  • Breaking News

    കുതിരപുറത്തേറി മരയ്ക്കാർ ! മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി


    മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.മാർച്ചിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

    ചിത്രത്തിന്റെ സെൻസർ നടപടികൾ പൂർത്തിയായിരുന്നു. ചിത്രത്തിന് സെൻസർ ബോർഡ് നൽകിയിരിക്കുന്നത് യു എ സർട്ടിഫിക്കറ്റ് ആണ്. പ്രിയദർശൻ തന്നെയാണ് മനോരമ ഒാൺലൈനിനോട് സെൻസർ സംബന്ധിച്ചുള്ള വിശദാംശങ്ങൾ പറഞ്ഞത്. മാർച്ചിലാണ് ചിത്രത്തിന്റെ റിലീസ്. ഒരു മലയാള സിനിമയ്ക്കു കിട്ടുന്ന ഏറ്റവും വലിയ ഓവർസീസ് റൈറ്റ്സ് നേടിയ മരക്കാർ, ഇപ്പോൾ നേടിയിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്സ് ആണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

    ഒരു കോടി രൂപയ്ക്കു ആണ് ഇതിന്റെ ഓഡിയോ റൈറ്റ്സ് വിറ്റു പോയത്. റോണി റാഫേൽ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിൽ നാല് പാട്ടുകൾ ആണുള്ളത്. മലയാള സിനിമയുടെ ചരിത്രത്തിൽ ഇതുവരെ മറ്റൊരു ചിത്രത്തിനും ഇത്ര വലിയ മ്യൂസിക് റൈറ്റ്സ് ലഭിച്ചിട്ടില്ല.

    മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസ് ആയിട്ടാണ് മരയ്ക്കാർ എത്തുന്നത്. ഇപ്പോൾതന്നെ ഏകദേശം അഞ്ഞൂറോളം സ്ക്രീനുകൾ കേരളത്തിൽ മാത്രം മരക്കാറിനു വേണ്ടി ചാർട്ട് ചെയ്തു കഴിഞ്ഞു. അഞ്ചു ഭാഷകളിൽ ആയി അൻപതിൽ അധികം രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാർ. മഞ്ജു വാര്യർ, പ്രഭു, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, സിദ്ദിഖ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മുകേഷ്, നെടുമുടി വേണു, ബാബുരാജ്, അശോക് സെൽവൻ, ബാബുരാജ്, മാമുക്കോയ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മരക്കാർ നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും സന്തോഷ് ടി കുരുവിളയും ചേർന്നാണ്.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad