Header Ads

  • Breaking News

    ആ സ്വപ്നം യാഥാർഥ്യമാകുന്നു ! മമ്മൂട്ടിയുടെ നായികയാകാൻ ഒരുങ്ങുന്നതിന്റെ സന്തോഷത്തിൽ മഞ്ജു വാര്യർ, ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയിൽ തുടങ്ങുന്നു


    മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടിയ മഞ്ജുവാര്യർക്ക് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കരിയറിൽ ഇന്നുവരെ താരം മമ്മൂട്ടിക്കൊപ്പം ഒരു ചിത്രത്തിലും അഭിനയിച്ചിട്ടില്ല. അങ്ങനെയൊരു കഥാപാത്രത്തിനായി താൻ കാത്തിരിക്കുകയാണെന്ന് മഞ്ജുവാര്യർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ അങ്ങനെ ഒരു കഥാപാത്രം മഞ്ജുവാര്യർക്ക് ലഭിച്ചിരിക്കുകയാണ്. ആ സന്തോഷവും പ്രേക്ഷകർക്കു മുൻപിൽ താരം പങ്കുവെച്ചിരുന്നു. പുതുവർഷത്തിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മമ്മൂട്ടിയും മഞ്ജുവാര്യരും ഒന്നിക്കുന്ന ഈ ത്രില്ലർ ചിത്രം ഒരുക്കുന്നത് നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ്.

    ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തില്‍ നിഖില വിമലും എത്തുന്നുണ്ടെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ലവ് 24/7 എന്ന സിനിമയിലൂടെയാണ് നിഖില നായികയായി അരങ്ങേറിയത്. മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം താരവും എത്തുന്നുണ്ടെന്നറിഞ്ഞതില്‍ പ്രേക്ഷകരും ഏറെ സന്തോഷത്തിലാണ്. കഥ ഇഷ്ടപ്പെട്ടതിനെ തുടർന്ന് മറ്റു തിരക്കുകൾ എല്ലാം മാറ്റിവച്ച് മമ്മൂട്ടി ഈ ചിത്രം ഏറ്റെടുക്കുകയായിരുന്നു. പുതുവർഷത്തിൽ മമ്മൂട്ടിയും ചിത്രത്തിലഭിനയിച്ച് തുടങ്ങുമെന്ന റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവരുന്നുണ്ട്.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad