Header Ads

  • Breaking News

    പി എസ് സി /എസ് എസ് സി പരീക്ഷക്ക് തയ്യാറെടുക്കുന്നവർ ശ്രദ്ധിക്കൂ... കഴിഞ്ഞയാഴ്ചയിലെ പ്രധാന സംഭവങ്ങൾ ഇവയാണ്



    1 നിയമനങ്ങള്‍ക്കായി നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ ബാങ്ക്?......
    ഫെഡറല്‍ ബാങ്കാണ് ഇന്ത്യയില്‍ ആദ്യമായി ബാങ്കിങ് നിയമനങ്ങള്‍ക്ക് നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തുന്നത്. ഫെഡ് റിക്രൂട്ട് എന്നാണ് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ഫെഡറല്‍ ബാങ്കിന്റെ പുതിയ റിക്രൂട്ട്‌മെന്റിന്റെ പേര്. ആപ്പ് വഴി ഉദ്യോഗാര്‍ഥിയുടെ വിവരങ്ങള്‍ ശേഖരിച്ച് കഴിവുകള്‍ വിലയിരുത്തുന്നതാണ് റിക്രൂട്ട്‌മെന്റിന്റെ പ്രധാന ഘട്ടം. ഗ്രൂപ്പ് ഡിസ്‌കഷന്‍, റോബോട്ടിക് അഭിമുഖം, ബുദ്ധി വിശകലനം ചെയ്യുന്ന ഗെയിമുകള്‍ എന്നിവയിലൂടെയാണ് ഉദ്യോഗാര്‍ഥികളുടെ കഴിവുകള്‍ വിലയിരുത്തുന്നത്
    2 സ്ത്രീകൾക്കെതിരായ അതിക്രമം ഇല്ലാതാക്കുന്നതിനുള്ള ദിനമായി യു എൻ ആചരിക്കുന്നത് എന്ന് ?
    നവംബർ 25 . Orange the world : Generation equality stands against rape എന്നതാണ് ഇത്തവണത്തെ ദിനാചരണത്തിന്റെ തീം ..ഇന്ന് ലോകത്തിൽ മൂന്നിൽ ഒന്ന് എന്ന നിലയിൽ സ്ത്രീകളും കുട്ടികളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പീഡിപ്പിക്കപ്പെടുന്നു എന്നതാണ് യു എൻ റിപ്പോർട്ട് ചെയ്യുന്നത്. മാത്രമല്ല ലോകത്താകെ ഉള്ള കണക്കെടുക്കുമ്പോൾ 750 ദശലക്ഷം സ്ത്രീകൾ 18 വയസ്സിനു മുൻപ് വിവാഹിതരാകുന്നു എന്നും റിപ്പോർട്ടുണ്ട്.
    3 നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചിന്റെ കടൽത്തീരം ശുചീകരണ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കുറവ് മാലിന്യമുള്ള കടൽ തീരം?
    ഒഡീഷ. നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചിന്റെ റിപ്പോർട്ട് പ്രകാരം മാലിന്യം ഏറ്റവും കൂടുതലുള്ള കടൽ തീരമുള്ള സംസ്ഥാനം കേരളമാണ് . കേരളത്തിലെ 5 കടൽത്തീരങ്ങളിൽ നിന്ന് രണ്ടു മണിക്കൂറിനുള്ളിൽ ലഭിച്ചത് 9519 കിലോഗ്രാം മാലിന്യമാണ്. മലിനീകരണത്തിൽ രണ്ടാം സ്ഥാനം തമിഴ്‌നാടിനും മൂന്നാം സ്ഥാനം മഹാരാഷ്ട്രക്കുമാണ്

    4 സംസ്ഥാന സ്‌കൂൾ കായിക മേളയിൽ ഇത്തവണ ഒന്നാം സ്ഥാനം നേടിയ ജില്ലാ?
    പാലക്കാട് .. 201 .33 പോയന്റാണ് പാലക്കാടിന് ലഭിച്ചത് . രണ്ടാം സ്ഥാനം എറണാകുളത്തിനാണ് . കണ്ണൂരിൽ വെച്ചതാണ് സംസ്ഥാന സ്‌കൂൾ കായിക മേള നടന്നത് . മേളയിൽ മികച്ച സ്ക്കൂൾ ആയി തെരഞ്ഞെടുക്കപ്പെട്ടത് കോതമംഗലം മാർ ബേസിൽ സ്ക്കൂൾ ആണ്
    5 ഇന്ദിരാഗാന്ധി സ്മാരക ട്രസ്റ്റിന്റെ ഇത്തവണത്തെ ഇന്ദിരാഗാന്ധി സ്മാരക പുരസ്ക്കാരം നേടിയത് ആര്?
    ഡേവിഡ് ആറ്റൻബറോ.. പ്രകൃതി ശാസ്ത്ര വിദഗ്ധനും ടെലിവിഷൻ അവതാരകനുമാണ് ഡേവിഡ് ആറ്റൻബറോ..മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സ്മരണാർത്ഥം 1986 മുതലാണ് ഈ അവാർഡ് നൽകിവരുന്നത്
    6 അമ്പതാം വിക്ഷേപണ കുതിപ്പിൽ പി എസ് എൽ വി ഭ്രമണ പദത്തിൽ എത്തിച്ച ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം
    റിസാറ്റ് 2 ബി ആർ 1
    ഭൗമനിരീക്ഷണത്തിനുള്ള പുത്തൻ റഡാർ ഇമേജിങ് ഉപഗ്രഹം റിസാറ്റ് 2 ബി.ആർ.1-നെ പി.എസ്.എൽ.വി. സി-48 റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചു...... റിസാറ്റ്-2 ബി.ആർ-1 നൊപ്പം ഒമ്പത് വിദേശ ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തിലെത്തിച്ചു. മലയാളിയായ എസ്.ആർ. ബിജുവാണ് ഐ.എസ്.ആർ.ഒ.യുടെ അഭിമാനദൗത്യത്തിന്റെ ഡയറക്ടർ. വിക്ഷേപിച്ച് 16 മിനിറ്റും 23 സെക്കൻഡിനുമുള്ളിൽ 628 കിലോ ഭാരമുള്ള റിസാറ്റിനെ പി.എസ്.എൽ.വി. റോക്കറ്റ് ഭൂമിയിൽനിന്ന് 576 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിച്ചു. യു എസ് എ ,ഇസ്രായേൽ, ഇറ്റലി, ജപ്പാൻ എന്നിവിടങ്ങളിൽ ഉള്ള 9 വിദേശ ഉപഗ്രഹങ്ങളെയും നിശ്ചിത ഭ്രമണപഥത്തിലെത്തിച്ചു...... ദൗത്യം 21 മിനിറ്റിനുള്ളിൽ പൂർത്തിയായി....
    7 ലോക മനുഷ്യാവകാശ ദിനം എന്നാണ്‌?
    ഡിസംബർ 10
    1948 ഡിസംബര്‍ 10നാണ് ഈ ദിവസം മനുഷ്യാവകാശ ദിനമായി പ്രഖ്യാപിച്ചത്‌. 1950 ഡിസംബർ 4 നു എല്ലാ അംഗരാജ്യങ്ങളും മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളും ചേര്‍ന്ന് ഈ ദിനം ആചരിക്കാന്‍ തീരുമാനിച്ചു. ഐക്യരാഷ്ട്ര സഭയുടെ തീരുമാനപ്രകാരമായിരുന്നു ഇത്. ഒരു വ്യക്തിയ്ക്ക് ലഭിക്കേണ്ട എല്ലാ വിധ അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കപ്പെടുക എന്നതാണ് മനുഷ്യാവകാശം കൊണ്ട് അര്‍ഥമാക്കുന്നത്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, അഭിപ്രായ സ്വാതന്ത്ര്യം, വാര്‍ദ്ധക്യം, വൈധവ്യം മറ്റ് ബലഹീനതകള്‍ എന്നിവയില്‍ വേണ്ട പരിരക്ഷയ്ക്കുള്ള അവകാശം തുടങ്ങിയവ മനുഷ്യാവകാശങ്ങളില്‍ ഉള്‍പ്പെടുന്നു

    No comments

    Post Top Ad

    Post Bottom Ad