Header Ads

  • Breaking News

    ചാല-നടാൽ ബൈപ്പാസിൽ ബസ്സുകൾ കൂട്ടിയിടിച്ചു; നാല്പതോളം പേർക്ക് പരിക്ക്



    ചാല:ചാല-നടാൽ ബൈപ്പാസ് റോഡിലെ സ്വകാര്യ ആസ്പത്രിക്ക് സമീപം ബസ്സുകൾ കൂട്ടിയിടിച്ച് നാല്പതോളം പേർക്ക് പരിക്ക്. കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന സ്വകാര്യബസ്സും കണ്ണൂരിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചാണ് അപകടം. ഞായറാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം. ബസ്സുകളുടെ അതിവേഗമാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവർ ചാല, കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിലെ സ്വകാര്യ ആസ്പത്രികളിൽ ചികിത്സതേടി. അപകടത്തെത്തുടർന്ന് ഈറൂട്ടിലെ ഗതാഗതം സ്തംഭിച്ചു. എടക്കാട് പോലീസെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.

    No comments

    Post Top Ad

    Post Bottom Ad